UPDATES

കായികം

ബയേണ്‍ മ്യൂണിക്കിന്റെ പ്രതീക്ഷകള്‍ തെറ്റി; മാനെ കരുത്തില്‍ ബയേണിനെ തകര്‍ത്ത് ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍

മത്സരത്തില്‍ ആദ്യം വല ചലിപ്പിച്ചത് ലിവര്‍പൂള്‍ തന്നെയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്ത് ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അലയന്‍സ് അരീനയില്‍ ലിവര്‍പൂള്‍ ആരാധകരെ ആവേശത്തിലാക്കി വിജയിച്ചു കയറിയത്. നേരത്തെ ലിവര്‍പൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ വിജസാധ്യത ബയേണ്‍ മ്യൂണിക്കിനായിരുന്നു. എന്നാല്‍ വന്‍ തിരിച്ചു വരവോടെ ലിവര്‍പൂര്‍ വിജയിച്ചു കയറി.

മത്സരത്തില്‍ ആദ്യം വല ചലിപ്പിച്ചത് ലിവര്‍പൂള്‍ തന്നെയായിരുന്നു. 26ആം മിനുട്ടില്‍ ആയിരുന്നു ആദ്യ ഗോള്‍ വീണത്. വാന്‍ ഡൈകിന്റെ പാസിലൂടെ മാനെ ബയേണ്‍ ഗോള്‍കീപ്പറെ പിന്നിലാക്കി ഒഴിഞ്ഞ ഗോള്‍ പോസ്റ്റിേലക്ക് പന്ത് അനായാസം എത്തിച്ചു. എന്നാല്‍ ഒട്ടും വൈകാതെ തന്നെ ബയേണിന് ആശ്വാസ ഗോള്‍ പിറന്നു. 39ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളിലൂടെ ബയേണ്‍ ലിവര്‍പൂളിനൊപ്പം എത്തി. ഗ്‌നാബിറിയുടെ ഷോട്ട് മാറ്റിപ്പിന്റെ കാലില്‍ തട്ടി ലിവര്‍പൂള്‍ വലയിലേക്ക് വീഴുകയായിരുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തിയോടെ ലിവര്‍പൂള്‍ പൊരുതി.

ഒരു വശത്ത് മികച്ച ഡിഫന്‍ഡിംഗ് കാഴ്ചവെച്ച വാന്‍ ഡൈക് കളിയുടെ 69ആം മിനുട്ടില്‍ ഗോളടിച്ച് ലിവര്‍പൂളിന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഒരു കോര്‍ണറിലൂടെ ആയിരുന്നു വാന്‍ ഡൈകിന്റെ നേട്ടം. സ്‌കോര്‍ 2-1. വീണ്ടും ബയേണ്‍ ഡിഫന്‍സിനെ കീഴ്‌പ്പെടുത്താന്‍ ലിവര്‍പൂളിനായി. 83ആം മിനുട്ടില്‍ മാനെ ആണ് വീണ്ടും ബയേണ്‍ വല കുലുക്കിയത്. സലാ നല്‍കിയ അത്ഭുത ബോള്‍ ഹെഡ് ചെയ്ത് മാനെ സ്‌കോര്‍ 3-1 ല്‍ എത്തിച്ചു. ലിവര്‍ പൂളിനെ കൂടാതെ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം എന്നിവരും ക്വാര്‍ട്ടറില്‍ എത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍