UPDATES

കായികം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ സൗദി രാജകുമാരന്‍

നാലായിരം ദശലക്ഷം യൂറോയാണ് സൗദി സുല്‍ത്താന്‍ ക്ലബിനു വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തയാണ് ഫുട്‌ബോള്‍ ലോകത്ത് പരക്കുന്നത്.. സീസണില്‍ പതര്‍ച്ച നേരിടുന്ന ക്ലബ്ബിനെ അടുത്തയാഴ്ച ഗ്ലേസേഴ്സ് കുടുംബവുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സല്‍മാന്‍ രാജകുമാരന്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി മിറര്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ ഗ്ലേസേഴ്‌സ് ഫാമിലിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍.

ചെല്‍സി ഉടമ അബ്രമോവിച്ചിനേക്കാള്‍ എണ്‍പതിരട്ടിയോളം ആസ്തിയാണ് സൗദി സുല്‍ത്താനുള്ളത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയും അറബ് ഉടമകളുടെ കൈയ്യിലാണ്. അബുദാബി രാജകുടുംബമാണ് ഷെയ്ക് മന്‍സൂറാണ് സിറ്റിയെ ഉടമസ്ഥര്‍. എട്ടു ലക്ഷത്തിലധികം മില്യണ്‍ യൂറോയുടെ സമ്പത്തുള്ള സൗദി സുല്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റെടുത്താല്‍ അത് ക്ലബ്ബിന് വന്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ ക്ലബ്ബ് പതര്‍ച്ച നേരിടുകയാണ്. നിലവില്‍ ഗ്ലേസേഴ്സ് ഫാമിലിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍. 2005ലാണ് ഗ്ലേസേഴ്സ് ഫാമിലി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കിയത്. എണ്ണൂറു മില്യന്‍ യൂറോയോളം മുടക്കിയാണ് ഗ്ലേസേഴ്സ് ഫാമിലി ക്ലബിനെ വാങ്ങിയത്.എന്നാല്‍ അതിന്റെ നാലിരട്ടി അധികം തുകയായ നാലായിരം ദശലക്ഷം യൂറോയാണ് സൗദി സുല്‍ത്താന്‍ ഇപ്പോള്‍ ക്ലബിനു വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.

3200 ദശലക്ഷം യൂറോയാണ് ക്ലബിന്റെ കണക്കാക്കിയ മൂല്യമെങ്കിലും അതിലും എണ്ണൂറു ദശലക്ഷം യൂറോ അധികം നല്‍കാന്‍ സുല്‍ത്താന്‍ ഒരുക്കമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രീമിയര്‍ ലീഗില്‍ നിലവില്‍ പത്താം സ്ഥാനത്തുള്ള യുണൈറ്റഡ് സര്‍ അലക്സ് ഫെര്‍ഗൂസന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഇതു വരെ ഒരു പ്രീമിയര്‍ ലീഗ് കിരീടം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം യുണൈറ്റഡിനെ ഇപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു ഗ്ലേസേഴ്സ് കുടുംബം അറിയിച്ചതായുള്ള  റിപോര്‍ട്ടുകളുമുണ്ട്.

 

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍