UPDATES

കായികം

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് 21 ജയം; 19 ഗോള്‍ നേടി റൊണാള്‍ഡോയും

രണ്ടാ പകുതിയില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസും റൊണാള്‍ഡോയും കത്തി കയറുകയാണ്. ഏറ്റവും ഒടുവില്‍ ലീഗില്‍ ഫ്രോസിനോക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് യുവന്റസ് സ്വന്തമാക്കിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ വിജയ ശില്‍പി.

കളിയുടെ ആറാം മിനുട്ടില്‍ ഡിബാലയുടെ ഗോളായിരുന്നു റൊണാള്‍ഡോ ഒരുക്കി കൊടുത്തത്. റൊണാള്‍ഡോയുടെ സീസണിലെ എട്ടാമത്തെ അസിസ്റ്റായിരുന്നു ഇത്. ലീഗില്‍ അസിസ്റ്റുകളുടെ എണ്ണത്തിലും റൊണാള്‍ഡോ ഇതോടെ ആദ്യമെത്തി. കളിയുടെ 17ആം മിനുട്ടില്‍ ബൊണൂചിയിലൂടെ യുവന്റസ് രണ്ടാം ഗോള്‍ നേടി. രണ്ടാ പകുതിയില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. റൊണാള്‍ഡോയുടെ ലീഗിലെ 19  ാം ഗോളായിരുന്നു ഇത്. ഈ ജയം യുവന്റസിന്റെ ലീഗിലെ 21  ാം ജയമാണ്. ഈ ജയങ്ങള്‍ അടക്കം 66 പോയന്റുമായി ലീഗില്‍ യുവന്റസ് ഒത്തിരി മുന്നിലാണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍