UPDATES

കായികം

ഫുട്‌ബോള്‍ ആരാധകരുടെ മനസ് കീഴടക്കുന്ന ഹ്യൂങ് മിന്‍ സണ്‍; ഏഷ്യന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ സണ്‍ ഒന്നാമതാണ്

12 ഗോളുകളാണ് ഇതുവരെ ചാമ്പ്യന്‍സ് ലീഗില്‍ സണ്‍ നേടിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മികവ് തെളിയിച്ച് ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ചേക്കേറുകയാണ് ഹ്യൂങ് മിന്‍ സണ്‍ . ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് ടോട്ടനം സെമിയിലേക്ക് യോഗ്യത നേടിയതോടെ ഈ ഏഷ്യന്‍ താരം ശ്രദ്ധ നേടുകയാണ്. മത്സരത്തില്‍ ടോട്ടന്‍ഹാമിന്റെ വിജയത്തില്‍ നിര്‍ണായ പങ്ക് വഹിച്ച താരത്തെ കുറിച്ച് ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുകയാണ്. ടോട്ടനം നേടിയ നാല് ഗോളുകളില്‍ മൂന്നും സണിന്റെ വകയായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഏഷ്യന്‍ താരമായി മാറാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ദക്ഷിണ കൊറിയന്‍ നായകനാണ് ഹ്യൂങ് മിന്‍ സണ്‍. ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്‌സ്പര്‍സിനായി നടത്തുന്ന പ്രകടനത്തില്‍ കൂടുതല്‍ ആരാധകരെ കൂട്ടുന്നതിനും താരത്തിന് കഴിയുന്നു.

സൂപ്പര്‍ താരം ഹാരി കെയിനില്ലാതെ ഇറങ്ങിയ ടോട്ടനത്തിന് വിജയം സമ്മാനിച്ചത് സണിന്റെ ബൂട്ടുകളായിരുന്നു. ഇരുപാദങ്ങളിലുമായി ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി സമനില പാലിച്ചു. എന്നാല്‍ എവേ ഗോളുകളുടെ ആനുകൂല്യത്തില്‍ ടോട്ടനം അവസാന നാലിലേക്ക് മുന്നേറുകയായിരുന്നു

കഴിഞ്ഞ മത്സരത്തില്‍ ടോട്ടനം നേടിയ നാല് ഗോളുകളില്‍ മൂന്നും സണിന്റെ വകയായിരുന്നു. ആദ്യ പാദത്തിലെ ഏക ഗോള്‍ നേടിയ സണ്‍ ഇന്നലെ ഇരട്ടഗോള്‍ നേടിയാണ് തിളങ്ങിയത്. ഈ ഗോളോടെ ചാമ്പ്യന്‍സ് ലീഗിലെ ഏഷ്യന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ സണ്‍ ഒന്നാമതെത്തി. 12 ഗോളുകളാണ് ഇതുവരെ ചാമ്പ്യന്‍സ് ലീഗില്‍ സണ്‍ നേടിയത്. യുക്രൈന്‍ ക്ലബ് ഡൈനാമോ കീവിനായി കളിച്ചിരുന്നു ഉസ്ബക്കിസ്ഥാന്‍ താരം മാക്‌സിം ഷാത്ഖിക്കിനെയാണ് സണ്‍ പിന്നിലാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍