UPDATES

കായികം

തകര്‍പ്പന്‍ ഗോളിലൂടെ സലാ തിരിച്ചെത്തി; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം

. ജയത്തോടെ 82 പോയന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുഹമ്മദ് സലാ  തിരിച്ച് എത്തുകയാണ്. സൗതാമ്പ്ടണ്‍ – ലിവര്‍ പൂള്‍ പോരാട്ടത്തില്‍ തക്ക സമയത്ത് തന്നെ ടീമിന്റെ രക്ഷയ്ക്കായി സലാ എത്തി ലിവര്‍പൂളിനായി നിര്‍ണായക ഗോള്‍ നേടി. എട്ട് മത്സരങ്ങള്‍ക്കു ശേഷം മികച്ച ഗോളിലൂടെ തിരിച്ചു വരവ് അറിയിച്ച താരം ആരാധകരെയും ആവേശത്തിലാക്കി.

ശക്തമായ പോരാട്ടത്തിനു ശേഷമാണ് ലിവര്‍പൂള്‍ സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കത്തില്‍ പിറകില്‍ പോയ ശേഷം തിരിച്ചടിച്ച് 3-1 എന്ന സ്‌കോറിനായിരുന്നു ലിവര്‍പൂള്‍ വിജയിച്ചത്. കളിയില്‍ ആദ്യം ഷെയ്ന്‍ ലോംഗിന്റെ ഗോളില്‍ ആയിരുന്നു സതാമ്പ്ടണ്‍ മുന്നില്‍ എത്തിയത്

എന്നാല്‍ മധ്യനിരക്കാരന്‍ നാബി കെയ്റ്റയുടെ ഹെഡറില്‍ ലിവര്‍പൂള്‍ സമനില പിടിച്ചതോടെ ടീം വിജയ താളം കണ്ടെത്തുകയായിരുന്നു. കെയ്റ്റയുടെ ലിവര്‍പൂള്‍ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയില്‍ വിജയ ഗോളിനായി നിരന്തരം ശ്രമിക്കുന്ന ലിവര്‍പൂളിന്റെ രക്ഷയ്ക്ക് എത്തിയത് സലാ ആയിരുന്നു.

ലിവര്‍പൂളിന്റെ ഡിഫന്‍സീവ് ഹാഫില്‍ നിന്ന് പന്ത് സ്വീകരിച്ച സലാ മിന്നല്‍ വേഗതയില്‍ കുതിച്ചപ്പോള്‍ സതാമ്പ്ടണ്‍ ഡിഫന്‍സ് തകര്‍ന്ന് തരിപ്പണമായി. ഒടുവില്‍ മികച്ച സ്‌ട്രൈക്കിലൂടെ ഗോള്‍. 8 മത്സരങ്ങളില്‍ ആരാധകരെ നിരാശരാക്കി സലാ തന്റെ തിരിച്ചു വരവും അറിയിച്ചു.

സലായുടെ ഗോളിന് പിറകെ ഹെന്‍ഡേഴ്‌സ്ണും കൂടെ ഗോള്‍ നേടിയതോടെ കളി ലിവര്‍പൂളിന് സ്വന്തമായി. ജയത്തോടെ 82 പോയന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 80 പോയന്റുനായി രണ്ടാം സ്ഥാനത്ത് ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍