UPDATES

കായികം

ലാ ലീഗാ ക്ലബില്‍ പന്തുതട്ടാന്‍ മലപ്പുറത്തുകാരന്‍

അഴിമുഖം പ്രതിനിധി

കാല്‍പന്തു കളിയുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന സ്പാനിഷ് ലീഗില്‍(ലാ ലീഗാ) പന്തുതട്ടാന്‍ മലപ്പുറത്തുകാരന്‍. ലാ ലീഗാ ക്ലബായ വിയ്യാ റയലിന് വേണ്ടി മൂന്നര മാസത്തെ ട്രയല്‍ കം ട്രെയിനിംഗിനായി ഒരുങ്ങുകയാണ് മലപ്പുറത്തുകാരന്‍ ആഷിഖ് കരുണിയന്‍. നിലവില്‍ ഐഎസ്എല്ലില്‍ എഫ്സി പൂനെ സിറ്റിയുടെ താരമാണ് ആഷിഖ്. കൂടാതെ ഇന്ത്യന്‍ അണ്ടര്‍ 19 ടീം അംഗം കൂടിയാണ് ആഷിഖ്.

ആദ്യമായാണ് ഇന്ത്യയില്‍ കളിച്ചുവളര്‍ന്ന ഒരു താരം സ്പാനിഷ് ഫുട്ബോളിലെത്തുന്നത്. കളിക്കാരെ ട്രയല്‍ കം ട്രെയ്നിംഗിന് അയക്കുന്നത് സംബന്ധിച്ച് എഫ്സി പുനെയും വിയ്യാറയലും തമ്മില്‍ ധാരണയായതും വിയ്യാറയലിന്റെ പരിശീലകര്‍ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചതാണ് ആഷിഖിന് നേട്ടമായത്. വിയ്യാ റയലിന്റെ രണ്ടാം ഡിവിഷന്‍ സംഘത്തിലാണ് ആഷിഖ് ഉള്‍പ്പെട്ടിരിക്കുന്നത്.

മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പൂനെ എഫ്സി അക്കാദമിയിലത്തെിയ ആഷിഖ് അവിടെ നിന്നാണ് എഫ്സി പുനെ സിറ്റിയിലെത്തിയത്. ഐഎസ്എല്ലില്‍ എഫ്സി പുനെ സിറ്റിയുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ആഷിഖ് ഒപ്പിട്ടിരിക്കുന്നത്. ഐഎസ്എല്‍ മൂന്നാം സീസണില്‍ കാലിന് പരിക്കേറ്റ ആഷിഖിന് ഇതുവരെ കളത്തിലിറങ്ങാനായിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍