UPDATES

കായികം

പെനാല്‍റ്റി പാഴാക്കി പോഗ്ബ; വോള്‍വ്‌സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

മത്സരം മികച്ച രീതിയില്‍ തുടങ്ങിയ യുണൈറ്റഡ് ആദ്യ പകുതിയില്‍ മാര്‍ഷ്യലിലൂടെ ലീഡ് നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. പോള്‍ പോഗ്ബ പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചു. മാര്‍ഷ്യല്‍ യുണൈറ്റഡിനും നെവസ് വോള്‍വ്‌സിനും വേണ്ടി വലകുലുക്കി.
കഴിഞ്ഞ സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടും വോള്‍വ്‌സിനെ തോല്‍പ്പിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല.

കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് ആധിപത്യം സ്ഥാപിച്ചും ആക്രമിച്ച് കളിക്കുകയും ചെയ്തശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തും രണ്ട് പോയിന്റുള്ള വോള്‍വ്സ് 13-ാം സ്ഥാനത്തുമാണ്.

മത്സരം മികച്ച രീതിയില്‍ തുടങ്ങിയ യുണൈറ്റഡ് ആദ്യ പകുതിയില്‍ മാര്‍ഷ്യലിലൂടെ ലീഡ് നേടി.
റാഷ്‌ഫോര്‍ഡിന്റെ പാസില്‍ നിന്നായിരുന്നു മാര്‍ഷ്യലിന്റെ ഗോള്‍. പക്ഷെ രണ്ടാം പകുതിയില്‍ കളി മാറി. ട്രയോരെ സബ്ബായി എത്തിയതോടെ വോള്‍വ്‌സ് തുടരാക്രമണങ്ങള്‍ നടത്തി. കളിയുടെ 55ആം മിനുട്ടില്‍ റുബെന്‍ നെവെസ് ആണ് വോള്‍വ്‌സിനെ ഒപ്പം എത്തിച്ചത്.

ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത  സ്‌ട്രൈക്ക് വലയില്‍ എത്തി. അതിനു ശേഷം ഇരു ടീമുകളും വിജയത്തിനായി പൊരുതി. ലീഡ് തിരികെ നേടാന്‍ യുണൈറ്റഡിന് 68ആം മിനുട്ടില്‍ സുവര്‍ണ്ണാവസരം ലഭിച്ചു. പോഗ്ബയുടെ പെനാള്‍ട്ടി പിഴച്ചു. റൂയി പട്രീസിയോ സേവ് ചെയ്ത് ആ പെനാല്‍റ്റി രക്ഷപ്പെടുത്തി. ഇതോടെ യുണൈറ്റഡിന്റെ വിജയ പ്രതീക്ഷ അവസാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍