UPDATES

കായികം

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് ദയനീയ തോല്‍വി; യുവന്റസിന് വിജയമില്ല

മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ വിജയവുമായി തുടങ്ങി

യുവേഫ  ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ദയനീയ തോല്‍വിേയാടെ തുടക്കം. മറ്റൊരു മത്സരത്തില്‍ യുവന്റസ്- അത്ലറ്റികോ മാഡ്രിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന് ഗോളുകള്‍ക്ക് ഷക്തര്‍ ഡോനെസ്‌കിനെ തോല്‍പ്പിച്ചു. ബയേണ്‍ മ്യൂനിച്ചും ആദ്യജയം നേടി.

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. രണ്ട് ഗോളുകള്‍ അടിച്ച അര്‍ജന്റീനന്‍ താരം ഡിമറിയ ആണ് ഇന്ന് സൂപ്പര്‍താരമായത്. 14, 33 മിനിറ്റുകളിലായിരുന്നു മരിയയയുടെ ഗോളുകള്‍. ഇഞ്ചുറി ടൈമില്‍ തോമസ് മ്യൂനിയര്‍ റയലിന്റെ പതനം പൂര്‍ത്തിയാക്കി. നെയ്മര്‍, എംബാപ്പേ, കവാനി എന്നിവരില്ലാതെയാണ് ഹോം ഗ്രൗണ്ടില്‍ റയലിന്റെ തകര്‍പ്പന്‍ ജയം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങാത്ത മത്സരത്തില്‍ യുവന്റസ് 2-2ന് അത്ലറ്റികോയോട് സമനില വഴങ്ങി.യുവന്റസിന് വേണ്ടി യുവാന്‍ ക്വാര്‍ഡ്രഡോ, ബ്ലെയ്സെ മറ്റിയൂദി എന്നിവരാണ് ഗോള്‍ നേടിയത്. അത്ലറ്റിക്കോയ്ക്കായി സ്റ്റെഫാന്‍ സാവിക്കും ഹെക്ടര്‍ ഹെരേരയും ഗോളുകള്‍ തിരിച്ചടിച്ചു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ആയിരുന്നു മത്സരം ആവേശകരമായ മത്സരമായി മാറിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊഡ്രാഡോയിലൂടെ യുവന്റസ് ആദ്യം മുന്നില്‍ എത്തി. അതിനു പിന്നാലെ 60ആം മിനുട്ടില്‍ മാറ്റിയുഡി യുവന്റസിന്റെ രണ്ടാം ഗോളും നേടി. ഇതോടെ മൂന്ന് പോയന്റ് സ്വന്തമായി എന്നാണ് യുവന്റസ് കരുതിയത്. എന്നാല്‍ ശക്തമായ തിരിച്ച് വരവ് നടത്തിയായിരുന്നു അത്ലറ്റികോ മാഡ്രിഡ് സമനില പിടിച്ചത്. 70ആം മിനുട്ടില്‍ സാവിചിലൂടെ ആയിരുന്നു അത്‌ലറ്റിക്കോയുടെ ആദ്യ തിരിച്ചടി. പിന്നെ കളിയുടെ അവസാന നിമിഷം ഒരു കോര്‍ണറില്‍ നിന്ന് ഹെക്ടര്‍ ഹെരേരയുടെ ഹെഡര്‍ അത്‌ലറ്റിക്കോയ്ക്ക് സമനിലയും നല്‍കി.

ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ വിജയവുമായി തുടങ്ങി. ഇന്ന് ഉക്രൈന്‍ ക്ലബായ ശക്തറിനെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഗ്വാര്‍ഡിയോളയുടെ ടീം മുന്നില്‍ എത്തിയിരുന്നു. ആദ്യ പകുതിയില്‍ മഹറെസും ഗുണ്ടോഗനുമാണ് സിറ്റിക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 76ആം മിനുട്ടില്‍ ജീസുസും മാഞ്ചസ്റ്റര്‍ സിറ്റിക്കായി വല കുലുക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍