താജികിസ്ഥാനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഛേത്രിയുടെ ഗോള്‍ നേട്ടം 70 ആയി.
അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ലയണല്‍ മെസിയെ വീണ്ടും പിന്നിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാനെതിരെ നാലാം മിനിറ്റില്‍ നേടിയ ഗോളോടെയാണ് ഛേത്രി വീണ്ടും മുന്നിലെത്തിയത്. നിലവില്‍ സജീവമായി ഫുട്ബോള്‍ കളിക്കുന്നവരില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്.
താജികിസ്ഥാനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഛേത്രിയുടെ ഗോള്‍ നേട്ടം 70 ആയി. അര്‍ജന്റീന ജേഴ്സിയില്‍ മെസിക്ക് 68 ഗോളുകളാണുള്ളത്. 108 മത്സരങ്ങളില്‍ നിന്നും ഛേത്രിയുടെ 69ാം രാജ്യാന്തര ഗോളിലാണ് മെസിയെ പിന്നിലാക്കിയത്. 136 മത്സരങ്ങള്‍ കളിച്ച മെസിയുടെ പേരില്‍ 68 ഗോളാണുള്ളത്. നിലവില്‍ സജീവമായ താരങ്ങളില്‍ പോര്‍ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ (88 ഗോള്‍) മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 18-ാം സ്ഥാനത്താണ് ഛേത്രി. കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്തും മെസി 20-ാം സ്ഥാനത്തുമാണ്. ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാമത്. 109 ഗോളുകളാണ് അലി ദേശീയ ടീമിന് വേണ്ടി നേടിയത്.