UPDATES

കായികം

ലോകകപ്പില്‍ ഇന്ത്യയ്ക്കല്ല ഇംഗ്ലണ്ടിനാണ് വിജയ സാധ്യത; ഗവാസ്‌കര്‍ പറയുന്നു

കഴിഞ്ഞ ലോകകപ്പുകളില്‍ കപ്പ് ഉയര്‍ത്തിയത് ഇംഗ്ലണ്ട് തന്നെയായിരുന്നുവെന്ന് ചൂണ്ടികാണിച്ചാണ് ഗവാസ്‌കറിന്റെ വാദം.

ഐസിസി ലോകകപ്പിനായി ഇന്ത്യന്‍ ടീം തയാറെടുക്കുമ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കല്ല ഇംഗ്ലണ്ടിനാണ് വിജയ സാധ്യതയെന്നാണ് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ലോകകപ്പിന് ആഥിയേത്വം വഹിക്കുന്നത് ഇംഗ്ലണ്ടിന് നേട്ടമാകുമെന്നും കഴിഞ്ഞ ലോകകപ്പുകളില്‍ കപ്പ് ഉയര്‍ത്തിയത് ഇംഗ്ലണ്ട് തന്നെയായിരുന്നുവെന്ന് ചൂണ്ടികാണിച്ചാണ് ഗവാസ്‌കറിന്റെ വാദം.

2011 ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തി. ഇന്ത്യയായിരുന്നു ആതിഥേയര്‍. 2015ല്‍ ഓസ്ട്രേലിയയായിരുന്നു ആതിഥേയര്‍. ഇവിടെയും ആതിഥേയര്‍ക്ക് തന്നെയായിരുന്നു വിജയം. ഇതെല്ലാം കണക്കിലെടുത്ത് വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് ജയിക്കാനുളള സാധ്യത കൂടുതലാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 2019 ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയകിരീടം ചൂടാന്‍ വലിയ സാധ്യതയുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അവര്‍ ജയിക്കുമെന്ന്് താന്‍ പറയുന്നില്ല. ഇംഗ്ലണ്ടിന് അനുകൂലമായ സാഹചര്യം ഉണ്ടെന്നു മാത്രമേ പറയാന്‍ സാധിക്കുകയുളളുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍