UPDATES

കായികം

ഫുട്‌ബോള്‍ ലോകത്തിന്റെ ഒത്തൊരുമയ്ക്ക് ഫലമായി; ഹക്കീമിനെ മോചിപ്പിക്കാന്‍ തീരുമാനം

ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷംനവംബറില്‍ ഹക്കീം ഓസ്‌ട്രേലിയയില്‍ നിന്ന് ഒഴിവുദിനങ്ങളാഘോഷിക്കാന്‍ തായ്‌ലന്‍ഡിലെത്തി.

ബഹ്റിന്‍-ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ഹക്കീം അല്‍ അറബിയെ മോചിപ്പിക്കാന്‍ തീരുമാനം. ഹക്കീമിനെ കൈമാറണമെന്ന ബഹ്‌റിന്റെ ആവശ്യം പിന്‍വലിച്ചതോടെയാണ് മോചനം സാധ്യമായത്. 2011-ല്‍ ബഹ്‌റിനില്‍ അധികാരകള്‍ക്കെതിരെയുണ്ടായ ബഹുജനപ്രക്ഷോഭത്തോടെ ഹക്കീമിനെതിരെ അധികാരികള്‍ തിരിഞ്ഞത്. ബഹ്റിന്‍ ദേശീയ ടീമംഗമായിരുന്നു ഈ സമയം ഹക്കീം. പിന്നീട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന കേസില്‍ താരം പിടിയിലാവുകയായിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ഹക്കീമിന്റെ ആരോപണം. ഒപ്പം തടവില്‍ ക്രൂരപിഡനവും നേരിടേണ്ടിവന്നെന്ന് ഹക്കീം ആരോപിച്ചു. പിന്നാലെ ഹക്കീം ഓസ്‌ട്രേലിയയില്‍ അഭയം പ്രാപിക്കുയായിരുന്നു.

എന്നാല്‍ ഹക്കീമിന്റെ അഭാവത്തിലും താരത്തിന് പത്ത് വര്‍ഷത്തെ തടവുശിക്ഷ ബഹ്‌റിന്‍ വിധിച്ചു. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷംനവംബറില്‍ ഹക്കീം ഓസ്‌ട്രേലിയയില്‍ നിന്ന് ഒഴിവുദിനങ്ങളാഘോഷിക്കാന്‍ തായ്‌ലന്‍ഡിലെത്തി. എന്നാല്‍ ബഹ്‌റിന്റെ ആവശ്യപ്രകാരം ഇന്റപോള്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ബലത്തില്‍ ഹക്കീമിനെ തായ് അധികൃതര്‍ അറസ്റ്റ് ചെയ്തു.

ഹക്കീമിനെ ബഹ്‌റിന് കൈമാറാനാണ് തായ്‌ലന്‍ഡിന്റെ പദ്ധതിയെന്ന് വ്യക്തമായതോടെ മനുഷ്യാവകാശസംഘടനകളും ഫുട്‌ബോള്‍ ആരാധകരും രംഗത്തെത്തി. ഹക്കീമിന്റെ തടവിനെതിരെ ദിദിയര്‍ ദ്രോഗ്ബ, ജെയ്മി വാര്‍ഡി തുടങ്ങിയവരടക്കം പ്രമുഖ കളിക്കാര്‍ രംഗത്തെത്തിയിരുന്നു. ഓസിട്രേലിയന്‍ ഫുട്‌ബോള്‍ അധികൃതരും ഹക്കീമിനായി മുന്നോട്ടുവന്നു. പ്രതിഷേധങ്ങളും സമ്മര്‍ദങ്ങളും ശക്തമായതോടെയാണ് ഹക്കീമിനെ കൈമാറണമെന്ന ആവശ്യം ബഹ്‌റിന്‍ പിന്‍വലിച്ചത്.  ഹക്കീം ഓസ്‌ട്രേലിയയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍