UPDATES

കായികം

രണ്ട് മണിക്കൂറിനിടെ 22 കളിക്കാർ ടീമിലേക്ക്; മിന്നും വേഗത്തില്‍ ട്രാന്‍സ്ഫറുമായി തുര്‍ക്കിഷ് ക്ലബ്ബ്

നിമിഷനേരങ്ങള്‍ കൊണ്ട് കളിക്കാരെ ടീമിലെത്തിച്ച് ഞെട്ടിച്ചപ്പോഴും ടീമിന് നിലവിലൊരു പരിശീലകനില്ലെന്നതാണ് മറ്റൊരു സത്യം.

രണ്ട് മണിക്കൂറിനിടെ 22 കളിക്കാരെ ടീമിലെത്തിച്ച് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ ക്ലബ്. സാധാരണ നിലയില്‍ ഒരു താരത്തിന് മറ്റൊരു ക്ലബിലേക്ക് എത്തിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാലേ ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ണമാകൂ. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ എടുത്തേക്കാം. എന്നാല്‍ തുര്‍ക്കിയില്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ക്ലബാണ് എലാസിഗ്‌സ്‌പോര്‍. മിന്നും വേഗത്തില്‍ ട്രാന്‍സ്ഫര്‍ നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ ക്ലബ്.

ഈ ക്ലബിന് തുര്‍ക്കിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഇതോടെ ക്ലബിന് ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കളിക്കാരെ ടീമിലെത്തിക്കാനായില്ല. തുടര്‍ന്ന് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവരുടെ വിലക്ക് നീക്കി. എന്നാല്‍ അപ്പോള്‍ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രമെ ബാക്കിയുണ്ടായിരുന്നുളളു.

എന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ക്ലബ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. വേഗം തന്നെ കളിക്കാരെ ബന്ധപ്പെട്ടു, കാരാറുറപ്പിച്ചു. അങ്ങനെ രണ്ട് മണിക്കൂറിനുള്ളില്‍ 22 കളിക്കാരാണ് ടീമിലെത്തിയത്. ഇതില്‍ പത്ത് പേര്‍ ലോണിലാണ് എത്തുന്നത്. നിമിഷനേരങ്ങള്‍ കൊണ്ട് കളിക്കാരെ ടീമിലെത്തിച്ച് ഞെട്ടിച്ചപ്പോഴും ടീമിന് നിലവിലൊരു പരിശീലകനില്ലെന്നതാണ് മറ്റൊരു സത്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍