UPDATES

കായികം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയം യുവന്റസിന്; റൊണാള്‍ഡോയ്ക്ക് മികച്ച പിന്തുണ

മത്സരത്തിലുടനീളം  ആധിപത്യം നേടിയത് യുവന്റസ് ആയിരുന്നു. അറുപത്തിയൊന്ന് ശതമാനം സമയവും പന്ത് യുവന്റസ്‌ന്റെ പക്കലായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ക്രിസ്റ്റിയനോയുടെ യുവന്റസിന് തകര്‍പ്പന്‍ ജയം. ലീഗിലെ ഗ്ലാമര്‍ പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസിന്റെ ജയം. പൗലോ ഡിബാല പതിനെട്ടാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് യുവന്റസ് റെഡ് ഡെവിള്‍സിനെ വീഴ്ത്തിയത്. ഇടതു വിങ്ങില്‍ നിന്ന് റൊണാള്‍ഡോ നല്‍കിയ തകര്‍പ്പന്‍ ക്രോസ് മാഞ്ചസ്റ്റര്‍ പ്രതിരോധം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഡിബാലയുടെ കാലില്‍ എത്തുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടിയിരുന്ന ഡിബാലക്ക് ഈ ഗോളോടെ ചാമ്പ്യന്‍സ് ലീഗില്‍ നാലു ഗോളുകളായി. മത്സരത്തില്‍ തന്റെ തിരിച്ചു വരവ് അറിയിക്കുന്നതായിരുന്നു റൊണാള്‍ഡോയുടെ ഇന്നലത്തെ പ്രകടനം. റൊണാള്‍ഡോയുടെ കാലില്‍ ഓരോ തവണ പന്തെത്തുമ്പോഴും ഗാലറിയില്‍ ആവേശമായിരുന്നു. ഗോളടിക്കാനായില്ലെങ്കിലും താരത്തിന് മികച്ച പിന്തുണയാണ് മത്സരത്തില്‍ ലഭിച്ചത്.  2009ല്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രഫോഡില്‍ കളിക്കുന്നതായിരുന്നു മത്സരത്തിന്റെ പ്രത്യേകത.

മത്സരത്തിലുടനീളം  ആധിപത്യം നേടിയത് യുവന്റസ് ആയിരുന്നു. അറുപത്തിയൊന്ന് ശതമാനം സമയവും പന്ത് യുവന്റസ്‌ന്റെ പക്കലായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡിഹിയ യുടെ മികച്ച സേവുകളാണ് യുവന്റ്‌സിന്റെ ഗോള്‍ ഒന്നിലൊതുക്കിയത്. മറുപടി ഗോളിനായി യുണൈറ്റഡിന്റെ പോഗ്ബയുടെ ലോങ് റേഞ്ചറില്‍ അടിച്ച പന്ത് പോസ്റ്റില്‍ തട്ടി തെറിച്ചു.

ജയത്തോടെ യുവന്റസിനെ ഗ്രൂപ്പില്‍ 9 പോയന്റില്‍ എത്തിച്ചു. നോക്കൗട്ടില്‍ യുവന്റസ് ഒരു കാലെടുത്തു വെച്ചു എന്നു തന്നെ പറയാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു പോയന്റു മാത്രമാണുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അവസാന ഏഴു മത്സരങ്ങളില്‍ ഒരു ജയം മാത്രമെ ഉള്ളു എന്നതും ആരാധകരുടെ നിരാശ വര്‍ധിപ്പിക്കുന്നു. മറ്റൊരു മത്സരത്തില്‍ വിക്ടോറിയ പ്ലാസനെതിരെ റയലിന്റെ ജയം. ബെന്‍സേമയും മാഴ്സലോയുമാണ് റയലിന്റെ വിജയശില്‍പികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍