വിലക്ക് ലഭിക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും ക്ലബ്ബ് പ്രതികരിക്കാതിരുന്നത് കടുത്ത അച്ചടക്ക നടപടിക്കാണ് ശുപാര്‍ശ.
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് റിപോര്‍ട്ട്. യുവേഫയുടെ ഫൈനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം ലംഘിച്ചതിനാല്‍ സിറ്റിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിലക്ക് ലഭിക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും ക്ലബ്ബ് പ്രതികരിക്കാതിരുന്നത് കടുത്ത അച്ചടക്ക നടപടിക്കാണ് ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കും.
ട്രാന്‍സ്ഫറില്‍ തുക ചിലവഴിക്കുന്നതിന് യുവേഫയും ഫിഫയും നല്‍കിയ മാനദണ്ഡങ്ങള്‍ ലംഘിച്ച് ട്രാന്‍സ്ഫര്‍ നടത്തിയതിനാണ് നടപടി. അണ്ടര്‍ 18 താരങ്ങളെ ഫിഫ അറിയാതെ സൈന്‍ ചെയ്ത വിഷയത്തിലും സിറ്റിക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്.
ജര്‍മന്‍ മാഗസിനായ ദെര്‍ സ്പൈജെല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവേഫയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സിറ്റിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ സിറ്റി സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. ഇതേതുടര്‍ന്ന് പലവട്ടം നോട്ടീസ് നല്‍കിയിട്ടും ക്ലബ്ബ് ഉടമ ഷേക്ക് മന്‍സൂര്‍ പ്രതികരിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സിറ്റി ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ സൂറിച്ചില്‍ നടക്കാനിരിക്കുന്ന യുവേഫയുടെ യോഗം പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കും.