UPDATES

കായികം

ഉസൈന്‍ ബോള്‍ട്ട് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബില്‍ ചേരുന്നു

Avatar

അഴിമുഖം പ്രതിനിധി

ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഓട്ടകാരനായ ഉസൈന്‍ ബോള്‍ട്ട് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബില്‍ ചേരുന്നു. ജമൈക്കന്‍ സ്പ്രിന്ററായ ബോള്‍ട്ട് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മണ്ടിനൊപ്പം പരിശീലനം തുടങ്ങി കഴിഞ്ഞുവെന്ന് ക്ലബ് ചീഫ് എക്‌സിക്യൂട്ടീവ് ഹാന്‍സ് ജോക്കിം വാറ്റ്‌സ്‌കെ സ്ഥിരീകരിച്ചു.

ബോള്‍ട്ടിന്റെ സ്‌പോണ്‍സറായ ജര്‍മന്‍ കമ്പനിയായ പ്യൂമയാണ് ബൊറൂസിയ ഡോര്‍മണ്ടിലേക്കും താരത്തെ നയിച്ചത്. ക്ലബിന്റെ സ്‌പോണ്‍സറു കൂടിയായ പ്യൂമയുടെ പ്രസിഡന്റ് ജോര്‍ജ് ഗുള്‍ഡെന്‍, ബൊറൂസിയയുമായി ചര്‍ച്ച നടത്തിയിരുന്നു.

ബോള്‍ട്ട് ക്ലബിനൊപ്പം പരിശീലിക്കുന്നത് അഭിമാനമുള്ളകാര്യമാണ്, എന്നാല്‍ മത്സരങ്ങള്‍ക്ക് ബോള്‍ട്ടിനെ കളിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വാറ്റ്‌സ്‌കെ പറഞ്ഞു. ബോള്‍ട്ടിനെ ക്ലബില്‍ എത്തിച്ചത്തിന്റെ പിന്നില്‍ യതൊരു മാര്‍ക്കറ്റിങ്ങ് താല്‍പര്യങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കുമെന്ന ബോള്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഒളിമ്പിക്‌സുകളിലൂടെ 9 സ്വര്‍ണമെഡലുകളാണ് ബോള്‍ട്ട് കരസ്ഥമാക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍