UPDATES

കായികം

ഓറഞ്ച് പടയുടെ സൂപ്പർ താരം റോബിൻ വാൻ പേഴ്‌സി വിരമിക്കാനൊരുങ്ങുന്നു

2014ലെ ലോകകപ്പില്‍ സ്പെയിനെതിരെ നേടിയ പറക്കും ഹെഡര്‍ ഗോളിലൂടെയാണ് വാന്‍ പേഴ്‌സി ഫുട്ബോള്‍ ലോകത്ത് പ്രശസ്തനാകുന്നത്.

ഹോളണ്ടിന്റെ സൂപ്പര്‍താരം റോബിന്‍ വാന്‍ പേഴ്‌സി ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു. ഇടംകാലന്‍ ബുള്ളറ്റ് ഷോട്ടുകള്‍കൊണ്ട് ആരാധക ശ്രദ്ധ പിടിച്ച് പറ്റിയ താരം നിലവില്‍ ക്ലബ് ഫെയനൂര്‍ദിനു വേണ്ടിയാണ് കളിക്കുന്നത്. ഈ സീസണ്‍ അവസാനത്തോടെ തനിക്ക് 36 വയസ് ആകുമെന്നും അതുകൊണ്ട് ഫുട്‌ബോള്‍ മൈതാനത്തോട് വിടപറയുകയാണെന്നാണ് താരം അറിയിച്ചിരിക്കുന്നത്. പതിനെട്ടു വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറില്‍ മികച്ച ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ള വാന്‍ പേഴ്‌സിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

2014ലെ ലോകകപ്പില്‍ സ്‌പെയിനെതിരെ നേടിയ പറക്കും ഹെഡര്‍ ഗോളിലൂടെയാണ് ഫുട്‌ബോള്‍ ലോകത്ത് പ്രശസ്തനാകുന്നത്. പ്രീമിയര്‍ ലീഗ് ക്ലബുകളായ ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ യുണെറ്റഡിനും വേണ്ടി താരം ബൂട്ടു കെട്ടിയിട്ടുണ്ട്. 2011ല്‍ ആഴ്‌സനലിനൊപ്പം ഒരു എഫ്എ കപ്പ് മാത്രം നേടിയ താരം അലക്‌സ് ഫെര്‍ഗൂസന്റെ അവസാന സീസണിലാണ് യുണൈറ്റഡിലെത്തുന്നത്. 26 ഗോളുകള്‍ ആ സീസണില്‍ യുണൈറ്റഡിനു വേണ്ടി നേടിയ താരം പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ ഹാട്രിക്ക് നേടി യുണൈറ്റഡിന്റെ ലീഗ് കിരീടമുറപ്പിച്ച താരമായിരുന്നു. യുണൈറ്റഡിനുവേണ്ടി 86 കളികളില്‍നിന്നും 48 ഗോളുകള്‍ നേടി. മാഞ്ചസ്റ്ററില്‍നിന്നും തുര്‍ക്കി ക്ലബ്ബില്‍ ചേര്‍ന്ന ശേഷമാണ് നാട്ടിലെ ക്ലബ്ബിലേക്ക് മടങ്ങിയെത്തിയത്.

”തന്റെ അഞ്ചാം വയസുമുതല്‍ ഫുട്ബോള്‍ കളി ആരംഭിച്ചതാണ് ഈ പ്രായത്തില്‍ ഇനി കൂടുതല്‍ കളിക്കുക ശ്രമകരമാണ്. കളിമതിയാക്കാനുള്ള സമയമായെന്ന് മനസ് പറയുന്നു. കളിഅവസാനം ഒരു കപ്പെങ്കിലും ജയിക്കണമെന്നുണ്ട്. എന്നാല്‍, അത് സാധ്യമായില്ലെങ്കിലും നിരാശയില്ല. യുവ കളിക്കാരെ സഹായിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും വാന്‍ പേഴ്സി പറഞ്ഞു.

ഇന്റര്‍നാഷണല്‍ കരിയറില്‍ കിരീടമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഹോളണ്ട് 2010ല്‍ ലോകകപ്പ് ഫൈനലിലെത്തിയപ്പോഴും 2014ല്‍ മൂന്നാം സ്ഥാനം നേടിയപ്പോഴും ടീമിനൊപ്പം വാന്‍പേഴ്‌സിയുമുണ്ടായിരുന്നു. ഹോളണ്ടിനു വേണ്ടി 102 മത്സരങ്ങളില്‍ നിന്നും അന്‍പതു ഗോളുകള്‍ നേടിയ താരം ക്ലബ് കരിയറില്‍ 259 ഗോളുകള്‍ നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍