UPDATES

കായികം

ലോകകപ്പ് യോഗ്യതാ റൗണ്ട് കടന്ന് ഇംഗ്ലണ്ടും ജര്‍മനിയും ഫ്രാന്‍സും

Avatar

അഴിമുഖം പ്രതിനിധി

തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടും ജര്‍മനിയും ഫ്രാന്‍സും 2018-റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കടന്നു. ഇവരെ കൂടാതെ ബെല്‍ജിയവും,ഹോളണ്ടും യോഗ്യതാ റൗണ്ട് കടന്നു.

ജര്‍മനി ചെക്ക് റിപ്പബ്ലിക്കിനെ 3-0 നും, ഇഗ്ലണ്ട് മാള്‍ട്ടയെ 2-0 നും, ബെല്‍ജിയം ബോസ്‌നിയ ഹെര്‍സെഗോവിനെ 4-0 നുമാണ് പരാജയപ്പെടുത്തിയത്. ഫ്രാന്‍സ് ബള്‍ഗേറിയയെക്കെതിരെയും ഹോളണ്ട് ബെലാറസിനെതിരയും ഒന്നിനെതിരെ നാലു ഗോളുകള്‍ വീതം നേടി വിജയം നേടി.

കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ അന്‍ഡോറയെ 6-0 ന് പരാജയപ്പെടുത്തിയിരുന്നു. റൊണാള്‍ഡോയുടെ വകയായി നാലു ഗോളുകളായിരുന്നു അന്‍ഡോറയുടെ വലയില്‍ എത്തിച്ചത്. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ പരാജയപ്പെട്ടിരുന്നു.

യൂറോപ്പ്യന്‍ മേഖലയിലെ മറ്റു മത്സരങ്ങളില്‍ സ്വീഡന്‍(1-0) ലക്‌സംബര്‍ഗിനെയും, സ്വിറ്റ്‌സര്‍ലന്‍ഡ് (3-2) ഹംഗറിയയെയും, ഗ്രീസ്(2-0) സൈപ്രസിനെയും, വടക്കന്‍ അയര്‍ലന്‍ഡ് (4-0) സാന്‍മറിനോയെയും പരാജയപ്പെടുത്തി.

ജിബ്രാള്‍ട്ടനെ എസ്‌തോണിയയും (4-0) ലാത്വിയയ്‌ക്കെ ഫറോവ ദ്വീപുകളും (2-0) വിജയിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍