UPDATES

കായികം

സിദാന്‍ ചെല്‍സിയിലേക്കോ ? തന്റെ ആവശ്യങ്ങള്‍ അറിയിച്ച് മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍

റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടത്തിലേക്ക് നയിച്ച സിദാന്‍ ഇപ്പോള്‍ ഒരു ടീമിന്റെയും പരിശീലകനല്ല.

റയല്‍ മാഡ്രിഡ് മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ ചെല്‍സിയുടെ കോച്ചായേക്കുമെന്ന് റിപോര്‍ട്ടുകള്‍. മൗറീസിയോ സാറിക്ക് പകരം സിദാനെ നിയമിക്കാന്‍ ചെല്‍സി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എഡന്‍ ഹസാര്‍ഡുമായുള്ള കരാര്‍ പുതുക്കണം. അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ താരങ്ങളെ സ്വന്തമാക്കാന്‍ 200 ദശലക്ഷം പൗണ്ട് ചെലവഴിക്കണം എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ചെല്‍സിയുടെ കോച്ചാവാമെന്നാണ് സിദാന്റെ നിലപാട്.

റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടത്തിലേക്ക് നയിച്ച സിദാന്‍ ഇപ്പോള്‍ ഒരു ടീമിന്റെയും പരിശീലകനല്ല. റയലില്‍ ഉള്ളപ്പോഴും സിദാന്‍ ടീമിലെടുക്കാന്‍ ആഗ്രഹിച്ച താരമായിരുന്നു ഹസാര്‍ഡ്. ഇതേസമയം ടോട്ടനം കോച്ച് മൗറീസിയോ പൊച്ചെറ്റീനോയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ശ്രമം തുടങ്ങി. നിലവില്‍ താല്‍ക്കാലിക കോച്ച് ഒലേ സോള്‍ഷെയറിന് കീഴിലാണ് യുണൈറ്റഡ് കളിക്കുന്നത്.

വളരെ മോശം ഫോമിലാണ് ചെല്‍സി ഇപ്പോള്‍ ഉള്ളത്. കളിക്കാരുടെ പൂര്‍ണ്ണ പിന്തുണ തനിക്ക് ഉണ്ടന്ന പ്രതീക്ഷയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും ഇന്നലെ എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഏറ്റ പരാജയത്തിന് ശേഷം ചെല്‍സി പരിശീലകന്‍ മൗറീസിയോ സാരി പ്രതികരിച്ചിരുന്നു. തന്റെ ജോലി പോകുമോ എന്ന ഭയം തനിക്ക് ഇല്ല എന്നും, പണ്ട് ഇറ്റലിയില്‍ രണ്ടാം ഡിവിഷനില്‍ ജോലി ചെയ്യുമ്പോള്‍ ആയിരുന്നു അങ്ങനെയുള്ള ഭയമെന്നും സാരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍