UPDATES

കായികം

മലയാളി താരം സി കെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു

ഏജീസ് ഫുട്‌ബോള്‍ ടീം അംഗവും ഉദ്യോഗസ്ഥനുമാണ് വിനീത്‌

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗമായ മലയാളി താരം സി കെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. ഏജീസ് ഫുട്‌ബോള്‍ ടീം അംഗവും ഉദ്യോഗസ്ഥനുമായ വിനീതിനെ പുറത്താക്കുന്നത് മതിയായ ഹാജരില്ല എന്ന കാരണം കൊണ്ടാണ്. 2011-ല്‍ വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്ത് ബംഗളൂരു എഫ്‌സിയിലും ദേശീയ ടീമിലും ഉള്‍പ്പെടെ കളിച്ചുവരുകായായിരുന്നു.

എന്നാല്‍ അവധിയുടെ കലാവധിക്ക് ശേഷവും വിനീത് ഓഫീസില്‍ ഹാജരായിട്ടില്ല എന്നാണ് ഏജീസ് അധികൃതര്‍ പറയുന്നത്. ആറ് മാസമെങ്കിലും ഓഫീസിലെത്തി കൃത്യമായി ജോലിക്ക് ഹാജരാകണം എന്നതാണ് ഏജീസിന്റെ നിയമം.ഏജീസില്‍ നിന്ന് തനിക്ക് ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിനീത് അറിയിച്ചത്.

കളിയുടെ തിരക്കുകള്‍ കാരണം ഓഫീസില്‍ കൃത്യമായി എത്താല്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച പേപ്പറുകള്‍ താന്‍ ഓഫീസിന് നല്‍കിയിരുന്നുവെന്നും അവര്‍ അത് സ്വീകരിക്കാതെ വന്നതോടെയാണ് തുടര്‍ന്ന് പേപ്പറുകള്‍ നല്‍കാത്തിരുന്നതെന്നും വിനീത് പറയുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നേടിയ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ വിടില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും വിനീത് ചോദിച്ചു.

ഫുട്‌ബോള്‍ മതിയാക്കി ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും ഫുട്‌ബോളിന് ശേഷമേ ജോലിക്ക് പരിഗണന നല്‍കുന്നുള്ളുവെന്നും വിനീത് വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍