UPDATES

കായികം

പ്രിയതാരം എമിലിയാനോ സലായ്ക്ക് യാത്രാമൊഴിയേകാന്‍ ജന്മനാട് ഒരുങ്ങി

ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലാണ് സലാ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്.

വിമാന അപകടത്തെ തുടര്‍ന്ന് മരിച്ച ഫുട്ബോള്‍ താരം എമിലിയാനോ സലായ്ക്ക്  യാത്രാമൊഴിയേകാന്‍ അര്‍ജന്റീനയിലെ ജന്മനാട് ഒരുങ്ങി.  ദിവസങ്ങള്‍ക്ക് ശേഷം താരത്തിന്റെ മൃതദ്ദേഹം സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ജന്മസ്ഥലമായ പ്രോഗ്രസോയില്‍ പൂര്‍ത്തിയായി. പ്രിയ താരത്തിന് യാത്രയയപ്പ് നല്‍കാന്‍ സുഹൃത്തുക്കളും ആരാധകരും എത്തിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റി മാനേജര്‍ നെയില്‍ വാര്‍നോക്ക്, ചീഫ് എക്‌സിക്യൂട്ടീവ് കെന്‍ ചൂ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലാണ് സലാ സഞ്ചരിച്ച വിമാനം അപടത്തില്‍പ്പെട്ടത്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് താരത്തിന്റെ മൃതദ്ദേഹം കണ്ടെടുത്തത്. പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിയുമായുള്ള കരാര്‍ അംഗീകരിച്ച സലാ വെയില്‍സിലേക്ക് വരുന വഴി ആണ് അപകടത്തില്‍ പെട്ടത്. കാര്‍ഡിഫ് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീയായ 18 ദശലക്ഷം പൗണ്ടിനായിരുന്നു (ഏകദേശം 167 കോടി രൂപ) മാറ്റം.  സാല ക്ലബില്‍ രേഖകള്‍ ഒപ്പിടലും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. പിന്നീട് ടീമിനൊപ്പം ചേരാനായി കാര്‍ഡിഫിലേക്കു തന്നെയുള്ള യാത്രയ്ക്കിടെയാണ് താരത്തെ കാണാതാകുന്നതും ദിവസങ്ങള്‍ക്ക് ശേഷം മൃതദ്ദേഹം കണ്ടെത്തുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍