UPDATES

കായികം

ലോകത്തിലെ അതിസമ്പന്നരായ വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരവും

ഫോബ്‌സ് പുറത്തു വിട്ട പട്ടികയില്‍ ഇന്ത്യയുടെ വനിതാ താരം ഏഴാമതാണ്.

ലോകത്തിലെ അതിസമ്പന്നരായ വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരവും

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരമായ പി.വി സിന്ധു ലോകത്തിലെ സമ്പന്നരായ വനിതാ കായികതാരങ്ങളുടെ പട്ടികയില്‍. ഫോബ്‌സ് പുറത്തു വിട്ട പട്ടികയില്‍ ഇന്ത്യയുടെ വനിതാ താരം ഏഴാമതാണ്. അമേരിക്കന്‍ താരം സെറീന വില്യംസാണ് പട്ടികയില്‍ ഒന്നാമത്. ലോകപ്രശസ്ത താരങ്ങള്‍ക്കൊപ്പം പട്ടികയില്‍ ഇടം കിട്ടിയതില്‍ അഭിമാനിക്കുന്നതായി നേട്ടം അറിഞ്ഞതിനെ തുടര്‍ന്ന് ഹൈദരാബാദ് സ്വദേശിയായ പി.വി സിന്ധു പ്രതികരിച്ചു. 2016 ല്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യക്കു വേണ്ടി വെളളി നേടിയതോടെയാണ് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരമായി സിന്ധു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളില്‍ സിന്ധു ബ്രാന്റ് അംബാസിഡറായി. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെ ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം 8.5 ദശലക്ഷം ഡോളറാണ് സിന്ധുവിന്റെ സമ്പാദ്യം. വരുമാനത്തില്‍ എട്ടു ദശലക്ഷം ഡോളര്‍ പരസ്യങ്ങളില്‍ നിന്ന് ലഭിച്ചതാണ്. അഞ്ചു ലക്ഷം ഡോളറാണ് ബാഡ്മിന്റണിലൂടെ സിന്ധുവിന് ലഭിച്ചത്. അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിന് 18.1 ദശലക്ഷം ഡോളറാണ് ആസ്തി. കരോലിന്‍ വേസ്‌നിയാകി, സ്ലോവേന്‍ സ്റ്റീഫന്‍, ഗാര്‍ബിന്‍ മുഖരിസ, മരിയ ഷറപ്പോവ, വീനസ് വില്യംസ് പി.വി സിന്ധുവിന് മുന്നിലുള്ള മറ്റ് വനിതാ താരങ്ങള്‍.

Image : India today

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍