UPDATES

ട്രെന്‍ഡിങ്ങ്

പാളയം മാര്‍ക്കറ്റില്‍ മുട്ട വിറ്റ് ജീവിക്കേണ്ടി വന്ന മുന്‍ ഹോക്കി താരം ശകുന്തളയ്ക്ക് 62ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി

എഴുപതുകളിലെ സംസ്ഥാന – ദേശീയ വനിത ഹോക്കി ടീമിലെയും മികച്ച താരമായിരുന്നു ശകുന്തള.

പാളയം മാര്‍ക്കറ്റില്‍ മുട്ട വിറ്റ് ജീവിക്കേണ്ടി വന്ന മുന്‍ വനിത ഹോക്കി താരം  വി ഡി ശകുന്തളയ്ക്ക് 62ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി. കായിക വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ സ്വീപ്പര്‍ തസ്തികയിലാണ് ശകുന്തളയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥിര നിയമനം നല്‍കിയത്. 2015-ല്‍ മാര്‍ക്കറ്റില്‍ വച്ച് സഹതാരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഓമനകുമാരി, ശകുന്തളയെ കണ്ടതിനെ തുടര്‍ന്ന് അവര്‍ അന്നത്തെ കായിക മാന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു.

തുടര്‍ന്ന് ശകുന്തളയ്ക്ക് പാര്‍ട്ട് ടൈം സ്വീപ്പര്‍ ജോലി ലഭിച്ചു. പക്ഷെ 7000 രൂപ ശമ്പളം കൊണ്ട് ജീവിത ചിലവ് കഴിയാതെ വന്നപ്പോള്‍ ഒഴിവുസമയങ്ങളില്‍ മുട്ടകച്ചവടത്തിന് ഇറങ്ങേണ്ടി വന്നു. കൂടുതല്‍ ദുരിതമായപ്പോഴാണ് ജോലി സ്ഥിരപ്പെടുത്തണമെന്ന് കാണിച്ച് കായിക മന്ത്രിയുടെ ഓഫീസില്‍ എത്തിയത്.

ശകുന്തളയുടെ അപേക്ഷ പരിഗണിച്ച് കായിക വകുപ്പിന് കീഴില്‍ സ്വീപ്പര്‍ തസ്തിക സൃഷ്ടിച്ച് നിയനം നല്‍കുകയായിരുന്നു. ശകുന്തളയ്ക്ക് എട്ട് വര്‍ഷം സര്‍വീസില്‍ തുടരാം. കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ സമീപം സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് ഭൂമിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കാമെന്ന് ഇ പി ജയരാജന്‍ ഉറപ്പുനല്‍കി.

എഴുപതുകളിലെ സംസ്ഥാന – ദേശീയ വനിത ഹോക്കി ടീമിലെയും മികച്ച താരമായിരുന്നു ശകുന്തള. 1976-ലെ ദേശീയ ജൂനിയര്‍ വനിത ഹോക്കി ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കേരള ടീമിലും. 1977-ല്‍ ബംഗളൂരുവില്‍ നടന്ന ദേശീയ വനിത കായികമേളയിലും 1979ല്‍ കൊല്‍ക്കത്തയിലെ ദേശീയ കായിക മേളയിലും ശകുന്തള പങ്കെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.

മാതാപിതാക്കള്‍ക്ക് തുടര്‍ന്ന് പഠിപ്പിക്കാനും കായിക രംഗത്ത് തുടര്‍ പ്രോത്സാഹനം നല്‍കാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സാധിച്ചില്ല. 1982-ല്‍ ബിഎസ്എഫി ജവാനായിരുന്ന വിക്രമിനെ വിഹാഹം കഴിച്ചു. എന്നാല്‍ അസുഖം കാരണം വിക്രമിന് പട്ടാളത്തില്‍ നിന്ന് മടങ്ങേണ്ടി വന്നതുകൊണ്ട് ശകുന്തളയ്ക്ക് ഭര്‍ത്താവിന്റെ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി മുട്ടക്കച്ചവടവും സോഡ കച്ചവടവുമായി പാളയം മാര്‍ക്കറ്റിലെത്തേണ്ടി വന്നത്.

ലോകകപ്പ് ആര് നേടും? ഇന്ത്യയുള്‍പ്പെടെ നാലു ടീമുകള്‍ക്ക് സാധ്യതയെന്ന് വിവിയന്‍ റിച്ചാര്‍ഡ്‌സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍