വനിതാ വിഭാഗത്തില്‍ കെനിയയുടെ ബ്രിജിഡ് കൊസേഗിയാണ്(2:18:20) ഒന്നാമതെത്തിയത്.
ലണ്ടന്‍ മാരത്തണില്‍ ആതിഥേയരായ ബ്രിട്ടന്റെ പ്രതീക്ഷയായിരുന്ന മോ ഫെറായുടെ നിറം മങ്ങിയ പ്രകടനം ആരാധകരെ നിരാശയിലാഴ്ത്തി. വിഖ്യാതതാരം മോ ഫെറക്ക് കിപ്ചോഗെയുടേയും കൂട്ടരുടേയും അതിവേഗത്തിനൊപ്പം മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. കെനിയയുടെ എല്യൂഡ് ദ് കിപ്ചോഗെയാക്കാര്‍ മൂന്നു മിനിറ്റ് വൈകി അഞ്ചാമനായാണ് മോ ഫെറ ഫിനിഷ് ചെയ്തത്.
നാല് തവണ കിരീടം നേടുന്ന ആദ്യ ദീര്‍ഘദൂരഓട്ടക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് കെനിയയുടെ എല്യൂഡ് ദ് കിപ്ചോഗ് ഒന്നാമതെത്തിയത്. മാരത്തണ്‍ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ സമയത്തിലാണ്(2 മണിക്കൂര്‍ 2 മിനുറ്റ് 37 സെക്കന്റ്) എല്യൂഡ് കിപ്ചോഗ് ഫിനിഷ് ചെയ്തത്. കിപ്ചോഗ് തന്റെ ലോക റെക്കോര്‍ഡ് സമയം കുറിച്ചത് ബര്‍ലിന്‍ മാരത്തണിലാണ് സമയം(2:01:39). ബര്‍ലിനെ അപേക്ഷിച്ച് ശരാശരി വേഗത കുറഞ്ഞ മാരത്തണായാണ് ലണ്ടന്‍ മാരത്തണെങ്കിലും മികച്ച സമയത്തില്‍ തന്നെ കിപ്ചോഗ് ഫിനീഷ് ചെയ്തു. നേരത്തെ 2015, 2016, 2018 വര്‍ഷങ്ങളിലാണ് ലണ്ടന്‍ മാരത്തണില്‍ 34കാരനായ കിപ്ചോഗെക്ക് ഒന്നാമതെത്തിയിരുന്നത്.
എതോപ്യന്‍ ദീര്‍ഘദൂര ഓട്ടക്കാരായ മൊസിനെറ്റ് ജെറെമ്യു(2:02:55) മൂള്‍ വാസിഹുന്‍(2:03:16) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. മാരത്തണ്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ രണ്ട്, മൂന്ന് സ്ഥാനങ്ങളാണിത്. ലണ്ടനില്‍ കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബ്രിജിഡ് കൊസേഗി ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തുകയായിരുന്നു. നിലവിലെ ചാമ്പ്യനായ വിവിയന്‍ ചെരിയോട്ടിന്(2:20:14) ഇക്കുറി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എതോപ്യയുടെ റോസ ദെരജെക്കാണ്(2:20:51) മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തില്‍ കെനിയയുടെ ബ്രിജിഡ് കൊസേഗിയാണ്(2:18:20) ഒന്നാമതെത്തിയത്.