UPDATES

കായികം

കാശ്മീര്‍ വിഷയത്തില്‍ വാക്‌പോര്; പ്രായമായിട്ടും അഫ്രീദിക്ക് പക്വത ആയിട്ടില്ലെന്ന് ഗംഭീര്‍, ഇന്ത്യന്‍ ടീമില്‍ കണ്ട ദുര്‍ബലനെന്ന് തിരിച്ചടിച്ച് അഫ്രീദി

ട്വിറ്ററിലൂടെ അഫ്രീദിക്കെതിരെ എത്തിയതിനൊപ്പം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചപ്പോഴും ഗംഭീര്‍ അഫ്രീദിക്ക് ബുദ്ധിയുറച്ചിട്ടില്ലെന്ന പരിഹാസം ആവര്‍ത്തിച്ചു.

കശ്മീര്‍ വിഷയത്തില്‍ വീണ്ടും കൊമ്പുകോര്‍ത്ത് പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയും, ബിജെപി എംപി ഗൗതം ഗംഭീറും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം അഫ്രീദിയും ഗംഭീറും തമ്മില്‍ ഇത് രാണ്ടാം തവണയാണ് ട്വീറ്ററില്‍ വാക്‌പോര് നടത്തുന്നത്. ഈ വാക്കുതര്‍ക്കത്തിനിടെ അഫ്രീദിയെ പ്രായമായിട്ടും ബുദ്ധിയുറയ്ക്കാത്ത ആള്‍ എന്ന് ഗംഭീര്‍ വിശേഷിപ്പിച്ചതോടെ തര്‍ക്കം അതിരുകടന്നു. ഇന്ത്യന്‍ ടീമില്‍ താന്‍ കണ്ട ഏറ്റവും ദുര്‍ബലന്‍ ഗൗതം ഗംഭീര്‍ ആണെന്നായിരുന്നു അഫ്രീദി ഇതിന് നല്‍കിയ മറുപടി. ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് പരിശീലകന്‍ പാഡി അപ്ടന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു അഫ്രീദിയുടെ ഈ മറുപടി.

കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുമെന്ന ആഹ്വാനവുമായി സെപ്തംബര്‍ ആറിന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിരോധ ദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് അഫ്രീദി ചെയ്ത ട്വീറ്റാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്. ‘കശ്മീരിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടെ നമുക്കും പ്രതികരിക്കാം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് മസര്‍-ഇ-ഖായ്ദില്‍ ഞാനുമുണ്ടാകും. നമ്മുടെ കശ്മീരി സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാവരും എത്തുമല്ലോ. സെപ്റ്റംബര്‍ ആറിന് ഞാന്‍ ഒരു രക്തസാക്ഷിയുടെ വീട് സന്ദര്‍ശിക്കും. നിയന്ത്രണരേഖ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.’ ഇതായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. അഫ്രീദിയെ സഹായിക്കുന്നതിനായി പ്രത്യേക കിന്റര്‍ഗാര്‍ഡന്‍ ട്യൂഷന്‍ ഏര്‍പ്പെടുത്താമെന്ന് പറഞ്ഞും ഗംഭീര്‍ പരിഹസിക്കുന്നു.

ട്വിറ്ററിലൂടെ അഫ്രീദിക്കെതിരെ എത്തിയതിനൊപ്പം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചപ്പോഴും ഗംഭീര്‍ അഫ്രീദിക്ക് ബുദ്ധിയുറച്ചിട്ടില്ലെന്ന പരിഹാസം ആവര്‍ത്തിച്ചു. അവര്‍ ക്രിക്കറ്റ് കളിക്കും. പക്ഷേ അവര്‍ക്ക് പ്രായമാവില്ല. അവരുടെ തലച്ചോറിന് വളര്‍ച്ചയും ഉണ്ടാവില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍