UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഈഡന്‍ ഗാഡന്‍സില്‍ മണിയടിക്കാന്‍ ‘ഒത്തുകളിക്കാര’നായ അസ്ഹറുദീനോ?” ഗംഭീറിനെ അണ്‍ഫോളോ ചെയ്ത് ആരാധകര്‍

അതേസമയം ബിജെപി അനുഭാവിയും നേരത്തെ തന്നെ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ഗൗതം ഗംഭീര്‍, മുസ്ലീങ്ങളോടുള്ള വെറുപ്പ് പ്രകടിപ്പിക്കുകയാണ് എന്ന് ട്വിറ്ററാറ്റികളുടെ വിമര്‍ശനം. നിരവധി ആരാധകര്‍ ഗംഭീറിനെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 മത്സരത്തിന് മുമ്പായി മണിയടിക്കാന്‍ മുഹമ്മദ് അസ്ഹറുദ്ദീന് അവസരം നല്‍കിയതില്‍ ബിസിസിഐയ്ക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ഇന്ത്യ ഇന്ന് ജയിച്ചിട്ടുണ്ടാകാം, എന്നാല്‍ ബിസിസിഐയും സിഎബിയുമെല്ലാം തോറ്റിരിക്കുകയാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം ഞായറാഴ്ച അവധിയിലാണെന്ന് ട്വീറ്റില്‍ ഗംഭീര്‍ പരിഹസിച്ചു.

അതേസമയം ബിജെപി അനുഭാവിയും നേരത്തെ തന്നെ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ഗൗതം ഗംഭീര്‍, മുസ്ലീങ്ങളോടുള്ള വെറുപ്പ് പ്രകടിപ്പിക്കുകയാണ് എന്ന് ട്വിറ്ററാറ്റികളുടെ വിമര്‍ശനം. നിരവധി ആരാധകര്‍ ഗംഭീറിനെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ശ്രീശാന്തിനെതിരെയും താങ്കള്‍ ഇത് പറയുമോ എന്നാണ് ഒരാളുടെ ചോദ്യം. ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ച നരേന്ദ്ര മോദിയെക്കുറിച്ചും ഇങ്ങനെ സംസാരിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടാകുമോ എന്ന ചോദ്യവുമുണ്ട്.
അസ്ഹറുദ്ദീന്‍റെ വിലക്ക് കോടതി നീക്കിയിട്ടുള്ളതാണ് എന്നും അദ്ദേഹം ഇന്ത്യയെ വിറ്റിട്ടില്ലെന്നും ഒരാള്‍ പറയുന്നു.

2004 മുതല്‍ 2009 വരെ യുപിയിലെ മൊറാദാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. ഈഡന്‍ ഗാര്‍ഡന്‍സ് അസ്ഹറിനെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള സ്റ്റേഡിയമാണ്. അസ്ഹറിന്റെ അരങ്ങേറ്റ ടെസ്റ്റ് (1984) നടന്നത് ഇവിടെയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 18 റണ്‍സിന്റെ കുറവിലാണ് അസ്ഹറിന് ഇരട്ട സെഞ്ചുറി നഷ്ടമായത്. 1996ല്‍ അന്നത്തെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ചുറിയുടെ റെക്കോഡ് അസ്ഹര്‍ കുറിച്ചതും ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ദക്ഷിണാഫ്രിക്കക്കെതിരെ 74 പന്തില്‍ നിന്ന് സെഞ്ചുറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍