UPDATES

കായികം

കരുത്തും, തലയുമുണ്ട് സഞ്ജുവിനെ നാലാമനാക്കണം; പിന്തുണയുമായി ഹര്‍ഭജന്‍ സിങ്, പ്രതികരിച്ച് യുവി

സൗത്ത് ആഫ്രിക്ക എയ്ക്കെതിരെ കിട്ടിയ അവസരം മുതലെടുത്ത് നന്നായി കളിക്കുകയായിരുന്നു സഞ്ജു

ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. റിഷഭ് പന്ത് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സാഹചര്യത്തില്‍ സഞ്ജുവിനെ നാലാം സ്ഥാനത്തേക്ക് പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയിരിക്കുകയാണ്.  ഇന്ത്യ എയ്ക്കെതിരെ സഞ്ജു സാംസണ്‍ അതിവേഗ അര്‍ധ ശതകം പൂര്‍ത്തിയാക്കിയതോടെ താരത്തെ പിന്തുണച്ച് ഹര്‍ഭജന്‍ എത്തിയത്.

എന്തുകൊണ്ട് സഞ്ജുവിനെ ഏകദിനത്തില്‍ നാലാമനായി ഇറക്കിക്കൂടാ എന്നാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്. നല്ല ടെക്നിക്കുകള്‍ കൈവശമുണ്ട്. നല്ല കരുത്തും, തലയുമുണ്ട്. സൗത്ത് ആഫ്രിക്ക എയ്ക്കെതിരെ നന്നായി കളിച്ചു, ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഹര്‍ഭജന്റെ ട്വീറ്റില്‍ കമന്റ് ചെയ്ത് കോഹ് ലിയേയും സംഘത്തേയും പരിഹസിക്കുകയാണ് യുവി.

ടോപ് ഓര്‍ഡര്‍ ശക്തമാണ്. നാലാം നമ്ബര്‍ ബാറ്റ്സ്മാനെ അവര്‍ക്ക് ആവശ്യമില്ല എന്നാണ് ചിരി സ്മൈലിയെ ഒപ്പം ചേര്‍ത്ത് യുവി ഹര്‍ഭജന് മറുപടിയായി പറഞ്ഞത്. സൗത്ത് ആഫ്രിക്ക എയ്ക്കെതിരെ കിട്ടിയ അവസരം മുതലെടുത്ത് നന്നായി കളിക്കുകയായിരുന്നു സഞ്ജു. ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനത്ത് ശ്രേയസ് അയ്യരെ പരിഗണിക്കണം എന്ന ആവശ്യവും ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍