UPDATES

സോഷ്യൽ വയർ

ലംബോര്‍ഗിനിയില്‍ കറങ്ങി ഹാര്‍ദ്ദിക്കും ക്രുണാലും; വീഡിയോ വൈറല്‍

സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യക്കൊപ്പാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോയില്‍ എത്തിയത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ ലംബോര്‍ഗിനി കാറില്‍ ചുറ്റുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യക്കൊപ്പാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോയില്‍ എത്തിയത്. 3.73 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനത്തിലാണ് പാണ്ഡ്യ സഹോദരന്മാരുടെ കറക്കം.

എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിയ ഹാര്‍ദ്ദികിനെ ആരോ ഒരാള്‍ ഹാര്‍ദ്ദിക്ക് സാര്‍, തൊട്ടുപിന്നാലെ എത്തിയ ക്രുണാല്‍ പാണ്ഡ്യയെ ക്രുണാല്‍ സാര്‍ എന്നു വിളിക്കുന്നതും കേള്‍ക്കാം. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ കേറിപ്പോകുന്നതാണ് വീഡിയോയിലുള്ളത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചതായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക്. എന്നാല്‍ ക്രുണാലിന് ടി20യില്‍ അവസരം ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍