UPDATES

ട്രെന്‍ഡിങ്ങ്

ഞാനല്ല അവനാണ് പണിയെടുത്തത്; സന്തോഷ് ട്രോഫി നേടിയ കേരള ടീം ക്യാപ്റ്റന്‍ രാഹുലിന്റെ പിതാവ്

‘അവനാണ് ആ ട്രോഫി പിടിച്ചു നില്‍ക്കുന്നതെന്നതില്‍ എനിക്ക് അഭിമാനമുണ്ട്’

ഞാനിപ്പോള്‍ ഗള്‍ഫില്‍ നിന്നും വന്നിറങ്ങിയതെയുള്ളൂ. രാഹുലിന്റെ നേതൃത്വത്തില്‍ കേരള ടീം സന്തോഷ് ട്രോഫി കിരീടം നേടിയതു കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. രാഹുലിന്റെ പിതാവ് വാടാനപ്പള്ളി, തൃപ്പല്ലൂര്‍, ഏഴാം കല്ല് രാജേന്ദ്രന്‍ പറഞ്ഞു.

“അവനാണ് ആ ട്രോഫി പിടിച്ചു നില്‍ക്കുന്നതെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഫുട്‌ബോള്‍ അവന്റെ കുട്ടിക്കാലത്തേ കൂടെയുണ്ട്. അമ്മ ശ്രീജയായിരുന്നു അവന് കൂട്ട് നിന്നത്. ഏഴാമത്തെ വയസ്സില്‍ അവന്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി. എന്റെ കൂടെ ഗള്‍ഫില്‍ വന്നപ്പോഴും അവന്‍ അവിടുത്തെ കുട്ടികളുടെ കൂടെ ഫുട്‌ബോള്‍ കളിക്കുമായിരുന്നു. തിരിച്ച് ഇവിടെ വന്നിട്ട് സീസണ്‍സ് കളിയുണ്ടായിരുന്നു. അവന്റെ കഠിനാധ്വാനം മാത്രമാണ് കേരള ടീമിലെത്താന്‍ സഹായിച്ചത്.” രാജേന്ദ്രന്‍ പറഞ്ഞു.

അവന്‍ ഫുട്‌ബോളിന് വേണ്ടിയാണ് ജീവിക്കുന്നത്. ഞാന്‍ കഷ്ടപ്പെട്ടിട്ടില്ല. അവന്‍ മാത്രമാണ് കഷ്ടപ്പെട്ടത്. ഞാനോ അല്ലങ്കില്‍ അവന്റെ മാമനും അവന് ഷൂസ് മേടിച്ചു കൊടുത്തിട്ടുണ്ട്, രാജേന്ദ്രന്‍ കൂട്ടി ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍