UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാക്കില്‍ ചരിത്രമെഴുതി അസംകാരിയുടെ കുതിപ്പ് ; ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഹിമാ ദാസ്

സ്പ്രിന്റ് ഇനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ഹിമ സ്വന്തമാക്കി. 51.46 സെക്കറ്റിലാണ് ഹിമ മല്‍സരം പൂര്‍ത്തിയാക്കിയത്.

ഫിന്‍ലാന്റില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാംപ്യന്‍ ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സ്പ്രന്റ് താരം ഹിമാ ദാസ്. 400 മീറ്ററില്‍ സ്വര്‍ണം കരസ്ഥമാക്കിയാണ് അസം കാരി ചിരിത്രത്തിലിടം നേടുന്നത്. ഇതോടെ സ്പ്രിന്റ് ഇനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ജൂനിയര്‍ മീറ്റില്‍  സ്വര്‍ണം നേടുന്ന  ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ഹിമ സ്വന്തമാക്കി. 51.46 സെക്കന്റിലാണ്‌ ഹിമ മല്‍സരം പൂര്‍ത്തിയാക്കിയത്. ആണ്‍ കുട്ടികളുടെ ലോങ് ജംപില്‍ ഫൈനല്‍ യോഗ്യത നേടിയ മലയാളി താരം എം ശ്രീ ശങ്കറിന് ആറാം
സ്ഥാനം ലഭിച്ചു.

ഹിമാ ദാസിന്റെ മെഡല്‍നേട്ടത്തെ അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കം നിരവധി പ്രമുഖരാണ് ഇതിനോടകം രംഗത്തെത്തിയത്. അസമിനും ഇന്ത്യക്കും അഭിമാനമാണ് ഹിമയെന്ന് രാഷ്ട്രപതി തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. ഹിമ യുവ അത്‌ലറ്റുകള്‍ക്ക് പ്രചോദനമാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദിയും താരത്തെ അഭിനന്ദിച്ചു കൊണ്ട് പ്രതികരിച്ചു.

2016 ല്‍ പോളണ്ടില്‍ നടന്ന ചാംപ്യന്‍ ഷിപ്പില്‍ ജാവലിന്‍ ത്രോ ഇനത്തില്‍ നീരജ് ചോപ്രയാണ് ഇതിനു മുന്‍പ് ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 20 അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേട്ടം കൈവരിച്ച താരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍