UPDATES

കായികം

പൂജാരയുടെ ചിറകിലേറി ഇന്ത്യ; ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം

മഴ വില്ലനായ മൂന്നാം ടെസ്റ്റിൽ അവസാന ദിനം ഒരു പന്ത് പോലും എറിയാതെയാണ് കളി അവസാനിപ്പിച്ചത്.

ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം. നാലു മൽസരങ്ങളുള്ള പരമ്പര 2-1 ന് സ്വന്തമാക്കിയാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യയുടെ പന്ത്രണ്ടാം പര്യടനത്തിലാണ് ചരിത്ര വിജയം. മഴ വില്ലനായ നാലാം ടെസ്റ്റിൽ അവസാന ദിനം ഒരു പന്ത് പോലും എറിയാതെയാണ് കളി അവസാനിപ്പിച്ചത്.

മുന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെ മികച്ച പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് കരുത്തായത്. പുജാര തന്നെയാണ് പരമ്പരിയിലെ താരവും. സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു.

ഇന്നലെ നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു. വെറും 25.2 ഓവറുകള്‍ മാത്രമാണ് നാലാം ദിനത്തില്‍ കളിച്ചത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിനെ ഫോളോ ഓണ്‍ ചെയ്ത ഓസ്ട്രേലിയ വെളിച്ചക്കുറവു മൂലം നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതിയും വിരാട് കോലി സ്വന്തമാക്കി. അഡ്ലെയ്ഡ് ടെസ്റ്റിലും മെൽബൺ ടെസ്റ്റിലും നേരത്തെ ഇന്ത്യ വിജയിച്ചിരുന്നു. ഒരു മൽസരത്തിൽ ഓസ്ട്രേലിയക്കായിരുന്നു വിജയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍