UPDATES

കായികം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ജേതാക്കള്‍

ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ ആയി മലയാളി താരം എസ് ശ്രീജേഷിനെ തിരഞ്ഞടുത്തു

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കള്‍ ആയി പ്രഖ്യാപിച്ചു. ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയേയും പാകിസ്താനേയും സംയുക്ത ജേതാക്കള്‍ ആയി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തെ ജപ്പാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമിയില്‍ മലേഷ്യയെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ കലാശക്കളിക്ക് അര്‍ഹത നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 4-4 എന്ന നിലയില്‍ തുല്യത നേടിയതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ പാക്കിസ്ഥാന്‍ 3-1 എന്ന നിലയില്‍ ജയിച്ചു.

പ്രാഥമിക മത്സരത്തില്‍ പാക്കിസ്ഥാനെ 3-1 എന്ന സ്‌കോറിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ ആയി മലയാളി താരം എസ് ശ്രീജേഷിനെ തിരഞ്ഞടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍