UPDATES

കായികം

ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്: ഫൈനലില്‍ നെതര്‍ലന്‍ഡ്‌സ് കിരീടം കൈവിടുന്നത് നാലാം തവണ

ഹോക്കി ലോകകപ്പില്‍ കിരീടമുയര്‍ത്തുന്ന ആറാമത്തെ രാജ്യമായി ഇതോടെ ബെല്‍ജിയം

പതിനാലാമത് ഹോക്കി ലോകകപ്പില്‍ ബെല്‍ജിയം കിരീടം ജേതാക്കള്‍. മൂന്നു തവണ ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ 3-2 ന് പിന്നിലാക്കിയാണ് ബെല്‍ജിയം കിരീടം ചൂടിയത്. നിശ്ചിത സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാത്തതിനാല്‍ മത്സരം ഷൂട്ടൗട്ടില്‍ കലാശിക്കുകയായിരുന്നു. മത്സരത്തിലുടനീളം ഇരുടീമുകളും ഒട്ടേറെ ഗോളവസരങ്ങള്‍ ഒരുക്കിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.

ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍നിന്നും രണ്ടാം സ്ഥാനക്കാരായാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്. ഇന്ത്യയുമായുള്ള മത്സരത്തില്‍ 2-2 എന്ന നിലയിലായിരുന്നു മത്സരഫലം. ബെല്‍ജിയത്തിന്റെ കന്നി ലോകകിരീടമാണിത്. ഹോക്കി ലോകകപ്പില്‍ കിരീടമുയര്‍ത്തുന്ന ആറാമത്തെ രാജ്യമായി ഇതോടെ ബെല്‍ജിയം. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സ് കിരീടം കൈവിടുന്നത് ഇത് നാലാം തവണയും. 2014ലെ ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റ നെതര്‍ലന്‍ഡ്സ് വീണ്ടും ഫൈനലില്‍ തോല്‍വി വഴങ്ങി. നേരത്തെ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്ത് മൂന്നാംസ്ഥാനം സ്വന്തമാക്കി. 8-1 എന്ന സ്‌കോറിനാണ് ഓസ്ട്രേലിയയുടെ ജയം. സെമിയില്‍ ആറു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ബെല്‍ജിയത്തോടും പരാജയപ്പെട്ടിരുന്നു. ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയ നെതര്‍ലന്‍ഡ്സിനോടും തോറ്റു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റ് പുറത്താവുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍