UPDATES

കായികം

ഹോക്കി ലോകകപ്പ് ; ഇന്ത്യന്‍ ടീമിനെ മന്‍പ്രീത് സിങ് നയിക്കും

മലയാളി താരം പിആര്‍ ശ്രീജേഷും, കൃഷ്ണന്‍ ബഹാദൂറും ഗോള്‍ കീപ്പര്‍മാരാകും. സീനിയര്‍ താരങ്ങളായ രുപീന്ദര്‍ പാല്‍ സിംഗ്, എസ്.വി സുനില്‍ എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായി.

ഇന്ത്യയില്‍ നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ടംഗ ടീമിന്റെ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നയിക്കും . ചിഗ്ലെന്‍സന സിങ് ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പിആര്‍ ശ്രീജേഷും, കൃഷ്ണന്‍ ബഹാദൂറും ഗോള്‍ കീപ്പര്‍മാരാകും. അതേസമയം
പരിക്ക് ഭേദമാകാത്തതിനാല്‍ എസ്. വി.സുനില്‍, രമണ്‍ദീപ് സിംഗ് എന്നിവരെയും മോശം ഫോമിലുള്ള രുപീന്ദര്‍ പാല്‍ സിംഗിനെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഭുവനേശ്വറില്‍ നവംബര്‍ 28 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ലോകകപ്പിലെ പൂള്‍ സി യിലാണ് ഇന്ത്യ. സൗത്ത് ആഫ്രിക്ക, ബെല്‍ജിയം, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. പൂളില്‍ ഒന്നാമതെത്തുന്നവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കും. കഴിഞ്ഞമാസം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാതിരുന്ന പ്രതിരോധനിരയിലെ കരുത്തന്‍ ബിരേന്ദ്ര ലക്ര ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2016ലെ ജൂനിയര്‍ ലോകകപ്പ് ചാമ്പ്യന്മാരായ ടീമിലെ ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍ എന്നിവരും ടീമില്‍ സ്ഥാനം ഉറപ്പിച്ചു.

ലോകപ്പിനായി ഏറ്റവും മികച്ച ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി തെരഞ്ഞെടുത്തതെന്ന് പരിശീലകന്‍ ഹരേന്ദ്ര സിങ് പറഞ്ഞു. ശക്തരുടെ ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ടീം സെലക്ഷനില്‍ ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി. യുവതാരങ്ങളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് ടീം. ലോകകപ്പില്‍ ഇന്ത്യ മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പരിശീലകന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം, ഗോള്‍ കീപ്പര്‍മാര്‍: പിആര്‍ ശ്രീജേഷ്, കൃഷ്ണ ബഹാദൂര്‍ പതക്, പ്രതിരോധ താരങ്ങള്‍: ഹര്‍മന്‍പ്രീത് സിങ്, ബിരേന്ദ്ര ലക്ര, വരുണ്‍ കുമാര്‍, കോതാജിത് സിങ്, സുരേന്ദര്‍ കുമാര്‍, അമിത് റോഹിദാസ്. മിഡ്ഫീല്‍ഡര്‍മാര്‍: മന്‍പ്രീത് സിങ്(ക്യാപ്റ്റന്‍), ചിഗ്ലെന്‍സന സിങ്(വൈസ് ക്യാപ്റ്റന്‍), നീല്‍കണ്ഠ ശര്‍മ, ഹാര്‍ദിക് സിങ്, സുമിത്. മുന്നേറ്റനിര: ആകാശ്ദീപ് സിങ്, മന്‍ദീപ് സിങ്, ദില്‍പ്രീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ, സിമ്രന്‍ജീത് സിങ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍