UPDATES

കായികം

ഹോക്കി ലോകകപ്പ് : 1975 ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാകുമോ ?ഭുവനേശ്വറില്‍ ആദ്യ പോരാട്ടം ഇന്ന്

സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതും ഇന്ത്യയ്ക്ക് നേട്ടമാകും. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.

ഹോക്കി ലോകകപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം. അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ശക്തരായ ബെല്‍ജിയം കാനഡയെ നേരിടും. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് ഇന്ത്യയുടെ മത്സരം. ബെല്‍ജിയവും കാനഡയും അടങ്ങുന്ന സി ഗ്രൂപ്പില്‍ നിന്ന് മുന്നേറാന്‍ മികച്ച തുടക്കമാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത്. യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. മലയാളി താരം ശ്രീജേഷാണ് ഇന്ത്യന്‍ വല കാക്കുന്നത്. അതേസമയം പരിചയ സമ്പന്നരായ രമണ്‍ ദീപും സുനിലും പരിക്കുമൂലം കളിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

1975-ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്് തന്നെ നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കരുതില തന്നെയാകും ഇന്ത്യ ഇറങ്ങുക. അഞ്ചാം റാങ്കുകാരായ ഇന്ത്യയും പതിനഞ്ചാം റാങ്കുകാരായ ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ ജയ സാധ്യത ഇന്ത്യയ്ക്കാണെങ്കിലും കടുത്ത പോരാട്ടം തന്നെയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്. സ്വന്തം കാണികള്‍ക്ക് വിജയം നേടിയെടുക്കാന്‍ പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന്റെ കുട്ടികള്‍ പൊരുതുമെന്നും ഉറപ്പാണ്.

എട്ടുതവണ ഒളിമ്പിക്സ് ചാമ്പ്യന്മാരായിരുന്ന ഇന്ത്യ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിലാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതും ഇന്ത്യയ്ക്ക് നേട്ടമാകും. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ഡിസംബര്‍ 2 ന് ബെല്‍ജിയവുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഡിസംബര്‍ 8 നാണ് കാനഡയുമായുള്ള അവസാന പൂള്‍ മത്സരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍