UPDATES

കായികം

ഹോക്കി ലോകകപ്പ്: നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തേക്ക്

പന്ത്രണ്ടാം മിനുട്ടില്‍ ആകാശ്ദീപ് സിങാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. 

ഹോക്കി ലോകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്.  നെതര്‍ലന്‍ഡ്‌സിന് വേണ്ടി തിയറി ബ്രിങ്ക്മാന്‍, മിങ്ക് വാന്‍ഡര്‍ വീര്‍ഡന്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്. പന്ത്രണ്ടാം മിനുട്ടില്‍ ആകാശ്ദീപ് സിങാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്.

മല്‍സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത് ഇന്ത്യ ആയിരുന്നെങ്കിലും എന്നാല്‍ ഈ ലീഡ് അധിക സമയം തുടരാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. പന്ത്രണ്ടാം മിനുട്ടിലാണ് ആകാശ്ദീപ് സിങ് ഇന്ത്യയെ മുന്നില്‍ എത്തിച്ചത്. പെനല്‍റ്റി കോര്‍ണറില്‍നിന്ന് ഡച്ച് വലയിലേക്ക് ഒരു കാര്‍പ്പറ്റ് ഷോട്ടാണ് ആകാശ് പായിച്ചത്. എന്നാല്‍ 15ാം മിനിറ്റില്‍ തിയറി ബ്രിങ്ക്മാനിലൂടെ നെതര്‍ലന്‍ഡ്‌സ് മറുപടി ഗോള്‍ പായിച്ചു. പിന്നീട് ലീഡു ലക്ഷ്യമാക്കി ഇരു ടീമുകളും പൊരുതിയെങ്കിലും ഗോള്‍ പിറന്നില്ല.

ഒടുവില്‍ അവസാന ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് വിജയഗോള്‍ പിറന്നത്. പെനല്‍റ്റി കോര്‍ണറില്‍നിന്ന് മിങ്ക് വാന്‍ഡെര്‍ വീര്‍ഡെന്‍ ലക്ഷ്യം കാണുമ്പോള്‍ മത്സരം അമ്പതാം മിനുട്ടിലായിരുന്നു. ശേഷിച്ച 10 മിനിറ്റില്‍ ഇന്ത്യ മറുപടി ഗോളിനായി പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍