UPDATES

കായികം

ഒളിംപിക് ടെസ്റ്റ് ഇവന്റ്; കരുത്തരായ ജപ്പാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ജയത്തോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ഫൈനലിലെത്തുകയുമായിരുന്നു.

ഒളിംപിക് ടെസ്റ്റ് ഇവന്റില്‍ ന്യൂസിലന്‍ഡിനോട് 1-2ന് തോല്‍വി വഴങ്ങിയ ഇന്ത്യ ജപ്പാനെ 6-3ന് തകര്‍ത്ത് ഫൈനലിലെത്തി. ഏഷ്യന്‍ ഹോക്കി ചാമ്പ്യന്മാരായ ജപ്പാനെ 6-3ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ ഹാട്രിക് ആണ് ഇന്ത്യയ്ക്ക് അനായാസ ജയമൊരുക്കിയത്. ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളി.

ഇന്ത്യയ്ക്കുവേണ്ടി മന്‍ദീപ് സിങ്ങിനെ(9, 29, 30) കൂടാതെ നീലകണ്ഠ ശര്‍മ(3), നിലം സഞ്ജീപ്(7) ഗുര്‍ജന്ത് സിങ്(41) എന്നിവരും ഗോള്‍ കണ്ടെത്തി. കെന്റാരോ ഫുകുഡ(25), കെന്റ തനാക്ക(36), കുസുമ മുറാത(52) എന്നിവരാണ് ജപ്പാനുവേണ്ടി ഗോള്‍ നേടിയവര്‍. മത്സരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നീലകണ്ഠ ശര്‍മ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യ കളിയില്‍ ആധിപത്യം ഉറപ്പിച്ചു. 3-0 എന്ന നിലയില്‍ മുന്നിലെത്തിയിട്ടും ഇന്ത്യ ആക്രമിച്ച് കളിച്ചത് ജപ്പാനെ കടുത്ത പ്രതിരോധത്തിലാക്കി. ജയത്തോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ഫൈനലിലെത്തുകയുമായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍