UPDATES

ട്രെന്‍ഡിങ്ങ്

സര്‍ദാര്‍ സിംഗിനും ദേവേന്ദ്ര ജജാരിയയ്ക്കും ഖേല്‍ രത്‌ന; ഹര്‍മന്‍ പ്രീത് കൗറിനും ചേതേശ്വര്‍ പൂജാരയ്ക്കും അര്‍ജുന

രണ്ട് പാരലിംപിക്‌സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡുള്ള ദേവേന്ദ്ര ജജാരിയ, റിയോ പാരാലിംപിക്‌സില്‍ ജാവലിന്‍ ത്രോയിലാണ് സ്വര്‍ണം നേടിയത്.

രാജ്യത്ത പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗിനും പാരാ അത്‌ലറ്റ് ദേവേന്ദ്ര ജജാരിയയ്ക്കുമാണ് ഇത്തവണ ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ദേവേന്ദ്ര ജഗാരിയ പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു. ജസ്റ്റിസ് സി.കെ.താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്. പി.ടി.ഉഷയും ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും സമിതിയില്‍ അംഗങ്ങളാണ്. പാരാലിംപിക്‌സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്‌സിംഗ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴ് പേരാണ് ഖേല്‍ രത്‌ന പുരസ്‌ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്. അതേസമയം ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലവും ഏകദിന ക്രിക്കറ്റ കരിയറില്‍ ഇതുവരെ കാഴ്ചവച്ച മികച്ച പ്രകടനവുമുണ്ടായിട്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ ബിസിസിഐ ഖേല്‍ രത്‌നക്കായി നിര്‍ദ്ദേശിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

രണ്ട് പാരലിംപിക്‌സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡുള്ള ദേവേന്ദ്ര ജഗാരിയ, റിയോ പാരാലിംപിക്‌സില്‍ ജാവലിന്‍ ത്രോയിലാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ എഫ്46 വിഭാഗത്തില്‍ 62.15 മീറ്ററുമായി ഏഥന്‍സ് പാരലിംപിപിക്‌സില്‍ (2004) സ്വര്‍ണം കണ്ടെത്തിയ ദേവേന്ദ്ര, റിയോയില്‍ 63.97 മീറ്റര്‍ കണ്ടെത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
രാജസ്ഥാന്‍ സ്വദേശിയാണ്. എട്ടാം വയസില്‍ മരം കയറുന്നിതിനിടെ ഷോക്കേറ്റ് ഇടതുകൈ നഷ്ടമാവുകയായിരുന്നു. 2004ല്‍ അര്‍ജുന അവാര്‍ഡും 2012ല്‍ പദ്മീശ്രീയും ലഭിച്ചു. ലിയോണില്‍ 2013ല്‍ രാജ്യാന്തര പാരലിംപിക് കമ്മിറ്റിയുടെ ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഹര്‍മന്‍ പ്രീത് കൗര്‍, ചേതേശ്വര്‍ പൂജാര (ക്രിക്കറ്റ്) തുടങ്ങിയവര്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍