UPDATES

കായികം

ഹോക്കി ലോകകപ്പ്: ബെല്‍ജിയത്തിനെ സമനിലയിൽ തളച്ച് ഇന്ത്യ

39ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയ്ക്ക് സമനില നേടികൊടുത്തു

ഹോക്കി ലോകകപ്പില്‍ പൂള്‍ സി മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ബെല്‍ജിയത്തിനെതിരെ മികച്ച പോരാട്ടത്തിനൊടുവില്‍ രണ്ട് ഗോളിനാണ് ഇന്ത്യ സമനില പിടിച്ചെടുത്തത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ബെല്‍ജിയമാണ് മുന്നിട്ടു നിന്നതെങ്കിലും പിന്നീട്  വന്‍ തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്.

എട്ടാം മിനിറ്റില്‍ ബെല്‍ജിയം അലക്സാണ്ടര്‍ ഹെഡ്റിക്കിന്റെ ഗോളിലൂടെയാണ് മുന്നിലെത്തിയത്.
39ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയ്ക്ക് സമനില നേടികൊടുത്തു.
47 ാം മിലനിറ്റില്‍ സിമ്രാന്‍ജീത്തിലൂടെ ഇന്ത്യ ലീഡ് പിടിച്ചു. കളി തീരാന്‍ നാല് മിനുറ്റുകള്‍ ശേഷിക്കേ ഗൗനാര്‍ഡ് ബെല്‍ജിയത്തിനെ സമനിലയിലെത്തിക്കുകയായിരുന്നു. ഇന്ത്യയുടെ വരുണ്‍ കുമാറാണ് കളിയിലെ താരം

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍