UPDATES

കായികം

കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുപോകാതെ ഓള്‍ഡ് ട്രഫോഡ്; ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ലോകകപ്പ് സെമിയിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറിയ മത്സരത്തില്‍ കിവീസ് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചപ്പോള്‍ മഴ കളി തടസപ്പെടുത്തി. റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടരുമ്പോള്‍ ഇന്ത്യ ആരെ പേടിക്കണം. നാലാം ലോകകപ്പ് ഫൈനല്‍ സ്വപ്‌നത്തിലേക്ക് അടുക്കുമ്പോള്‍ പ്രധാനമായും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് മഴയും തുടര്‍ന്നുള്ള പിച്ചിന്റെ സ്വഭാവവും തന്നെയാണ്. ന്യൂസിലാന്‍ഡ് നേരിട്ട ബാറ്റിംഗ് തകര്‍ച്ച ഇന്ത്യയും നേരിടുമോ? ആരാധകര്‍ ആകാംക്ഷയിലാണ്. 46.1 ഓവറില്‍ കിവീസ് 211 റണ്‍സില്‍ നില്‍ക്കെ ആയിരുന്നു മഴയെത്തിയത്. മഴ മുടക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന റോസ് ടെയ്ലര്‍ (67), ടോം ലാഥം (3) എന്നിവരാകും ന്യൂസീലന്‍ഡ് ഇന്നിങ്സ് പുനഃരാരംഭിക്കുക. ഡെത്ത് ഓവറില്‍ മികച്ച റെക്കോര്‍ഡുള്ള ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറിന്റെയും ഓവറുകളാണ് ഇന്ത്യന്‍ നിരയില്‍ ഇനി ശേഷിക്കുന്നത്.

നേരത്തെ, ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14 പന്തില്‍ ഒന്ന്), ഹെന്റി നിക്കോള്‍സ് (51 പന്തില്‍ 28), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (95 പന്തില്‍ 67), ജിമ്മി നീഷം (18 പന്തില്‍ 12), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (10 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് ഇതുവരെ നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പക്ഷേ മാഞ്ചസ്റ്ററില്‍ റിസര്‍വ് ദിനത്തിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. 20 ഓവര്‍ എങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യമുണ്ടായാലേ മത്സരം പുനരാരംഭിക്കൂ. റിസര്‍വ് ദിനമായ ഇന്നും മല്‍സരം പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതി വന്നാല്‍ ഇന്ത്യ ഫൈനലിലേക്കു മുന്നേറും. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായതിന്റെ ആനുകൂല്യത്തിലാണിത്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 15 പോയിന്റുമായാണ് ഇന്ത്യ ഒന്നാമതെത്തിയത്. ന്യൂസീലന്‍ഡാകട്ടെ, ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു

1979 ലോകകപ്പില്‍ മഴമൂലം മത്സരങ്ങള്‍ റിസര്‍വ് ദിനങ്ങളില്‍ നടന്നെങ്കിലും അതൊന്നുപോലും നോക്കൗട്ട് മത്സരങ്ങളായിരുന്നില്ല. ഒരു ഐസിസി ടൂര്‍ണമെന്റില്‍ മുന്‍പ് ഒരു തവണ മാത്രമാണ് റിസര്‍വ് ദിനത്തില്‍ നോക്കൗട്ട് മത്സരം നടന്നത്. 2002 ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴമൂലം മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയും ശ്രീലങ്കയും ട്രോഫി പങ്കിടുകയായിരുന്നു.

Read More: ബലാത്സംഗ ഇരകളോട് കേരളം ചെയ്യുന്നത്; നഷ്ടപരിഹാര കുടിശിക 2 കോടി, പുതിയ കേസുകളില്‍ വിധിയായത് 1 കോടി, ബജറ്റില്‍ അനുവദിച്ചത് 3000 രൂപ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍