UPDATES

കായികം

‘ബൗണ്‍സറേറ്റ് വീണപ്പോള്‍ ഉടന്‍ എഴുന്നേറ്റത് എന്റെ അമ്മ വേദനിക്കേണ്ടെന്ന് കരുതിയാണ്’; അഫ്ഗാന്‍ താരം

പരിക്കേറ്റിട്ടും ക്രീസില്‍ തുടര്‍ന്ന താരം 100 പന്തില്‍ 76 റണ്‍സെടുത്താണ് പുറത്തായത്.

ലോകകപ്പില്‍ ഇംഗ്ലണ്ട്- അഫ്ഗാന്‍ മത്സരത്തിനിടെ മിന്നല്‍ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട് അഫ്ഗാന്‍ താരം ഹഷ്മത്തുള്ള നിലത്തു വീണിരുന്നു. പേസര്‍ മാര്‍ക് വുഡിന്റെ 141 കി.മീ വേഗതയിലുള്ള ബൗണ്‍സറായിരുന്നു അത്. ഹഷ്മത്തുള്ള നിലത്തുവീണതോടെ താരങ്ങളും ഒഫീഷ്യല്‍സും ഓടിയെത്തി. മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. വൈദ്യസംഘമെത്തി താരത്തെ പരിശോധിച്ചിരുന്നു. ഈ സമയം 54 പന്തില്‍ 24 റണ്‍സെടുത്ത് നില്‍ക്കെയായിരുന്നു താരം.

മത്സരശേഷം തന്റെ നേര്‍ക്ക് വന്ന ബൗണ്‍സറിനെ കുറിച്ച് താരം പറഞ്ഞു. പന്ത് കൊണ്ട് ‘എന്റെ ഹെല്‍മെറ്റ് പൊട്ടിയിരുന്നു. ഞാന്‍ വീണയുടനെ ഐസിസി ഡോക്ടര്‍മാരും ടീം ഫിസിയോയും പരിചരിക്കാന്‍ എത്തിയിരുന്നു. ഗ്രൗണ്ടിലെത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത് കളി നിര്‍ത്താനാണ്. എന്നാല്‍ ടീമിന് എന്നെ ആവശ്യമുണ്ടെന്ന് അറിയാമായിരുന്നു. മാത്രമല്ല എന്റെ അമ്മ ടി.വിയില്‍ കളി കാണുന്നുണ്ടാകുമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് വേദന ഉണ്ടായിട്ടും വേഗത്തില്‍ എഴുന്നേറ്റത്. അല്ലെങ്കില്‍ അമ്മ പേടിക്കും. കഴിഞ്ഞ വര്‍ഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. അമ്മയെ വേദനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. സ്റ്റേഡിയത്തിലിരുന്ന് എന്റെ ചേട്ടനും കളി കാണുന്നുണ്ടായിരുന്നു.’ ഹഷ്മത്തുള്ള പറഞ്ഞു. പരിക്കേറ്റിട്ടും ക്രീസില്‍ തുടര്‍ന്ന താരം 100 പന്തില്‍ 76 റണ്‍സെടുത്താണ് പുറത്തായത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍