UPDATES

കായികം

തത്ക്കാലം വിരമിക്കാനില്ല, പ്ലാന്‍ വ്യക്തമാക്കി ക്രിസ് ഗെയ്ല്‍; തനിക്കറിയില്ലെന്ന് വിന്‍ഡീസ് നായകന്‍

വിരമിക്കല്‍ തീരുമാനത്തില്‍ ഒരു ചെറിയ മാറ്റം വരുത്തിയതായും ലോകകപ്പിന് ശേഷം വെസ്റ്റ്‌ ഇന്‍ഡീഡ് ജഴ്സിയില്‍
ഒരിക്കല്‍ കൂടി കളിക്കുമെന്ന് ഗെയ്ല്‍ വ്യക്തമാക്കി.

ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം വിരമിക്കലുണ്ടാകുമെന്നറിയിച്ച് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ക്രിസ് ഗെയ്ല്‍. നേരത്തെ ലോകകപ്പോടെ വിരമിക്കലുണ്ടാകുമെന്നാണ് താരം അറിയിച്ചിരുന്നത്. വിരമിക്കല്‍ തീരുമാനത്തില്‍ ഒരു ചെറിയ മാറ്റംവരുത്തിയതായും ലോകകപ്പിന് ശേഷം വെസ്റ്റിന്‍ഡ് ജഴ്സിയില്‍  കളിക്കുമെന്ന് ഗെയ്ല്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ലോകകപ്പിന് ശേഷം എന്താണ് പ്ലാന്‍ എന്ന ചോദ്യത്തിന്, “ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. അതിനു ശേഷം ഏകദിന പരമ്പരയിലും കളിക്കും. പക്ഷേ ട്വന്റി-20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും. അതിനു ശേഷമേ വിരമിക്കൂ” ഇതായിരുന്നു ഗെയ്‌ലിന്റെ ഉത്തരം. ഓഗസ്റ്റിലാണ് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20യും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

അതേസമയം, ഗെയ്ലിന്റെ വിരമിക്കലിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. “ഡ്രസ്സിങ് റൂമിലെ സംസാരത്തിനിടയില്‍ അദ്ദേഹം അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഇത് നല്ല തീരുമാനമാണ്. ഗെയ്ല്‍ ടീമിലുള്ളത് മുതല്‍ക്കൂട്ടാണ്. കുറച്ചുകാലം കൂടി വിന്‍ഡീസിനായി കളിക്കാന്‍ കഴിയുമെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ തനിക്ക് ഗെയിലിന്റെ വിരമിക്കലിനെ കുറിച്ച് ഒന്നും അറിയില്ലെ”ന്നും വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍