UPDATES

കായികം

ബുംറയ്ക്ക് പിറകെ ചാഹലും; ഒരോവറില്‍ രണ്ട് വിക്കറ്റ് നേടി താരം

25 ഓവറില്‍ 105 ന് അഞ്ച് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

ഇന്ത്യക്കെതിയെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ബുംറ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഹാഷിം അംലയുടെയും ഡി കോക്കിന്റെയും വിക്കറ്റെടുത്തതിന് ശേഷം. ഇന്നിംഗ്‌സിന്റെ ഇരുപതാം ഓവറില്‍ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. വാന്‍ ഡ്വെ ഡസന്റെ(22)യും ഫാഫ് ഡ്യു പ്ലസിസിന്റെയും വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഓവറിന്റെ ആദ്യ പന്തിലും അവസാന പന്തിലുമായിരുന്നു വിക്കറ്റ് നേട്ടം. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ് 89 ല്‍ നില്‍ക്കെ കുല്‍ദീപ് യാദവ് ജെപി ഡുംമ്‌നിയെയും പുറത്താക്കി. 25 ഓവറില്‍ 105 ന് അഞ്ച് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍