UPDATES

ട്രെന്‍ഡിങ്ങ്

‘യുവതാരം നന്നായി ബാറ്റ് ചെയ്തെ’ന്ന പരിഹാസത്തിനെതിരെ ഇംഗ്ലണ്ട് താരങ്ങള്‍; അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന് പിന്തുണ

ഒമ്പത് ഓവര്‍ എറിഞ്ഞ താരം വിക്കറ്റൊന്നും നേടാതെ വഴങ്ങിയത് 110 റണ്‍സ്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ നാണക്കേടിന്റെ റെക്കോര്‍ഡാണ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ നേടിയത്. കരിയറിലെ ഏറ്റവും മോശം ബൗളിങ്ങിലൂടെയാണ് അഫ്ഗാന്‍ സ്പിന്നര്‍ കടന്നുപോയത്. ഒമ്പത് ഓവര്‍ എറിഞ്ഞ താരം വിക്കറ്റൊന്നും നേടാതെ വഴങ്ങിയത് 110 റണ്‍സ്. ലോകകപ്പിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമായിരുന്നു ഇത്. ഇതിന് പിന്നാലെ റാഷിദ് ഖാന്‍ സോഷ്യല്‍ മീഡിയ വഴി നേരിട്ട പരിഹാസത്തിന് കൈയ്യും കണക്കുമില്ല. അഫ്ഗാനിസ്താന്റെ ആദ്യ സെഞ്ചുറി എന്ന തരത്തിലായിരുന്നു ട്രോളുകള്‍.

എന്നാല്‍ ആരാധകര്‍ മാത്രമല്ല, ഐസ് ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും ഈ ട്രോള്‍ ഏറ്റെടുത്തു. റാഷിദിനെ പരിഹസിച്ചുള്ള ഐസ് ലാന്‍ഡ ക്രിക്കറ്റ് ബോര്‍ഡ് ഇങ്ങനെയായിരുന്നു. ‘ഈ ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ സെഞ്ചുറി റാഷിദ് ഖാന്‍ നേടി എന്ന് അറിഞ്ഞു. 56 പന്തില്‍ 110 റണ്‍സ്. ലോകകപ്പില്‍ ഒരു ബോളറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. യുവതാരം നന്നായി ബാറ്റു ചെയ്തു’.

എന്നാല്‍ ഐസ്ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ട്രോളിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ലൂക്ക് റൈറ്റ്. ട്വീറ്റിനെ വിമര്‍ശിച്ച ലൂക്ക് റൈറ്റ് ക്രിക്കറ്റിനായി ഒട്ടേറെ കാര്യങ്ങള്‍, പ്രത്യേകിച്ച് അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി ചെയ്തിട്ടുള്ള ഒരു താരത്തെ ബഹുമാനിക്കാത്തത് എന്തുകൊണ്ടാണെന്നും ഇത് അസംബന്ധമായ ട്വീറ്റ് ആണെന്നും പറഞ്ഞു.

ലൂക്ക് റൈറ്റിന് പിന്തുണയുമായി ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡും രംഗത്തുവന്നു. റാഷിദ് ലോകോത്തര ബൗളര്‍ ആണ്. ബൗളിങ് കാണാന്‍ തന്നെ മനോഹരമാണ്. എല്ലാവര്‍ക്കും ചീത്ത ദിവസങ്ങളുണ്ടാകും. ഇതായിരുന്നു ബ്രോഡിന്റെ ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍