UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊടുങ്കാറ്റായി ഷഹീന്‍ അഫ്രിദി; പാക്കിസ്ഥാനെതിരെ ന്യൂസിലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച

പാക്കിസ്ഥാന് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്. ആറ് മല്‍സരങ്ങളില്‍നിന്ന് 5 പോയിന്റുമായി ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാനുള്ളത്.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ന്യൂസിലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. കിവീസ് സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മാര്‍ട്ടിന്‍ ഗുപ്തില്‍(5) പുറത്തായി. മുഹമ്മദ് അമീറിന്റെ ഓവറിലാണ് താരം പുറത്തായത്. പിന്നീട് ആറാം ഓവറില്‍ കോളിന്‍ മുന്റോ(12), ഓമ്പതാം ഓവറില്‍ റോസ് ടെയലര്‍(3) എന്നിവരും പുറത്തായി ഷഹീന്‍ അഫ്രിദിക്കാണ് വിക്കറ്റ് നേട്ടം. ഇന്നിംഗ്‌സ് സ്‌കോര്‍ 38 ല്‍ നിക്കെയാണ് കിവിസിന് മൂന്നാം വിക്കറ്റ് നഷ്ടമായത്. ശേഷം 14 പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് നേടിയ ടോം ലാഥത്തെ 13 ഓവറില്‍ ഷഹീന്‍ അഫ്രിദി തന്നെ പുറത്താക്കി.

ഇപ്പോള്‍ 12.3 ഓവറില്‍ 4 ന് 46 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ് ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ന്യൂസീലാന്‍ഡ് അഞ്ചാം മല്‍സരത്തിന് ഇറങ്ങുന്നത്. പാക്ക് ടീമിലും മാറ്റങ്ങളില്ല. പാക്കിസ്ഥാനെതിരായ മല്‍സരം കൂടി ജയിച്ചാല്‍ ന്യൂസീലന്‍ഡിന് സെമി ഉറപ്പിക്കാം. 11 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അവര്‍ക്ക് ഒരു ജയം കൂടി ലഭിച്ചാല്‍ പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമാകാം. അതേസമയം പാക്കിസ്ഥാന് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്. ആറ് മല്‍സരങ്ങളില്‍നിന്ന് 5 പോയിന്റുമായി ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാനുള്ളത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍