UPDATES

കായികം

‘ആരും ഞങ്ങള്‍ക്ക് സാധ്യത കല്‍പിക്കുന്നില്ല’, പക്ഷെ കപ്പ് ഞങ്ങളുയര്‍ത്തും വെല്ലുവിളിയുമായി വഖാര്‍ യൂനിസ്

മൂന്നൂറിലധികം സ്‌കോര്‍ ചെയ്യാമെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തെളിയിച്ചതാണെന്നും മുന്‍ താരം പറഞ്ഞു.

2019 ഏകദിന ലോകകപ്പിന്റെ ചര്‍ച്ചകളും പ്രവചനങ്ങളും ക്രിക്കറ്റ് ലോകത്ത് നിറയുകയാണ്. ടൂര്‍ണമെന്റില്‍ കിരീട ഫേവറേറ്റുകളായി ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ എന്നിവരെയാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഏറെ അട്ടിമറി സാധ്യതകള്‍ കല്‍പിക്കപ്പെടുന്ന ഈ ലോകകപ്പില്‍ പ്രവചനങ്ങള്‍ക്ക് നൂറു ശതമാനം വിലകൊടുക്കാന്‍ കഴിയില്ലെന്ന് പറയുന്നവരും ഉണ്ട്. ഇത്തവണ പാക്കിസ്ഥാന്‍ കറുത്ത കുതിരകളാവുമെന്നാണ് ചില പ്രവചനങ്ങള്‍. ഇപ്പോഴിതാ പാക്കിസ്ഥാന്‍ ലോകകപ്പുയര്‍ത്തുമോ എന്ന ചോദ്യത്തിന് പാക് ഇതിഹാസം വഖാര്‍ യൂനിസിന്റെ പ്രതികരണം എത്തിയിരിക്കുന്നു. ഇത്തവണ തങ്ങള്‍ രണ്ടാം ലോകകപ്പ് ഉയര്‍ത്തുമെന്ന് പറയുകയാണ് വഖാര്‍ യൂനിസ്.

പാക്കിസ്ഥാന്‍ ആദ്യമായി ലോകകപ്പ് നേടിയിട്ട് 27 വര്‍ഷങ്ങളായി. വീണ്ടും ലോകകപ്പ് പാക്കിസ്ഥാനില്‍ ഈ വര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വഖാര്‍ യൂനിസ് പറഞ്ഞു. ആരും തങ്ങള്‍ക്ക് സാധ്യതകള്‍ കല്‍പിക്കുന്നില്ല. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമാകുകയും കപ്പ് തങ്ങളുയര്‍ത്തുകയും ചെയ്യും. അതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ സൗന്ദര്യം. മൂന്നൂറിലധികം സ്‌കോര്‍ ചെയ്യാമെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തെളിയിച്ചതാണെന്നും മുന്‍ താരം പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ 300ലധികം സ്‌കോര്‍ ചെയ്‌തെങ്കിലും വിജയം നേടാന്‍ പാക് ടീമിന് കഴിഞ്ഞില്ല. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ പരമ്പര 0-4ന് പാക്കിസ്ഥാന്‍ തോറ്റു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍