UPDATES

കായികം

ലോകകപ്പിനൊരുങ്ങി ക്രിക്കറ്റ് ലോകം; മത്സരങ്ങള്‍ക്ക് വേദിയാകുന്ന 11 മൈതാനങ്ങളെ കുറിച്ചറിയാം

കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ്‌

2019 ലെ ഐസിസി ഏകദിന ലോകകപ്പിനായി  തയാറെടുത്തു കഴിഞ്ഞു ഇംഗ്ലണ്ടിലെയും വെയില്‍സിലേയും 11 വേദികള്‍. ലണ്ടനിലാണ്‌  കുടുതല്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ സ്‌റ്റേഡിയങ്ങള്‍ ഉള്ളത്.  കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലും.

ലണ്ടനിലെ ലോര്‍ഡ്‌സില്‍ 30000 പേര്‍ക്ക് കളി കാണാന്‍ സാധിക്കുന്ന സ്‌റ്റേഡിയമാണ്. ഈ മൈതാനം തന്നെയാണ് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളുന്നതില്‍ മുന്നില്‍. ഫൈനലടക്കം അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ലണ്ടനിലെ തന്നെ ഓവലാണ് കാണികളെ  ഉള്‍ക്കൊള്ളുന്നതില്‍  രണ്ടാമത്. ഇവിടെ 23,500 പേര്‍ക്ക് മത്സരം കാണാന്‍ സാധിക്കും.ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് 19,000 പേരെ ഉള്‍ക്കൊള്ളുന്നതാണ്. സെമി ഫൈനലടക്കം ആറ് മത്സരങ്ങള്‍ക്ക് ഈ വേദി സാക്ഷിയാകും. അഞ്ച് മത്സരങ്ങള്‍ ഇവിടെയുമുണ്ടാകും. സതാംപ്ടണിലെ റോസ് ബൌളും ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണും 20000 പേര്‍ക്ക് കളി കാണാനുള്ള അവസരം ഒരുക്കുന്നു. രണ്ട് വേദികളിലും അഞ്ച് മത്സരങ്ങള്‍ വീതം കളിക്കും. /venuesചെസ്റ്റര്‍ലെ സ്ട്രീറ്റിലെ റിവര്‍സൈഡ് ഗ്രൗണ്ടില്‍ മൂന്ന് മത്സരവും ലീഡ്‌സിലെ ഹീഡിങ്‌ലെയില്‍ നാല് കളിയും നടക്കും. ബ്രിസ്റ്റള്‍ കൗണ്ടി ഗ്രൗണ്ടില്‍ 15000 പേരെയും കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സ് 15000 പേരെയും ഉള്‍ക്കൊള്ളുന്നതാണ്. ടോന്റണിലെ കൗണ്ടി ഗ്രൗണ്ടാണ് കൂട്ടത്തില്‍ ചെറുത്. 6500 പേര്‍ക്ക് മാത്രമാണ് ഇവിടെ കളി കാണാന്‍ കഴിയുന്നത്. മൂന്നു മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍