UPDATES

കായികം

ധോണിക്ക് ശേഷം ക്രിസ് ഗെയിലിനും ഐസിസിയുടെ മുന്നറിയിപ്പ്

മത്സരങ്ങളില്‍ താരങ്ങള്‍ക്ക് വ്യക്തിപരമായ സന്ദേശം നല്‍കാനാകില്ലെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലനും ഐസിസിയുടെ മുന്നറിയിപ്പ്. താരത്തിന്റെ ബാറ്റിലെ യൂണിവേഴ്‌സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാനാകില്ലെന്നാണ് ഐസിസിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവിനെതിരെ ഗെയില്‍ ഐസിസിയോട് തന്നെ ഇതിനു അനുവദിക്കണമെന്ന ആവശ്യം അറിയിച്ചിരുന്നു. എന്നാല്‍ ചട്ടപ്രകാരം ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മത്സരങ്ങളില്‍ താരങ്ങള്‍ക്ക് വ്യക്തിപരമായ സന്ദേശം നല്‍കാനാകില്ലെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ ആര്‍മിക്ക് ആദരവ് അറിയിച്ച് ഇന്ത്യന്‍ താരങ്ങള്‍ പ്രത്യേക തൊപ്പി ധരിച്ച് മത്സരത്തിന് ഇറങ്ങിയത് ഈ സംഭങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണ് അതെന്നതിനാലാണ് ഇടപെടാതിരുന്നതെന്നും ഐസിസി വ്യക്തമാക്കി.

നേരത്തെ ധോണിയുടെ ഗ്ലൗസില്‍ ഇന്ത്യയുടെ സൈന്യവുമായി ബന്ധപ്പെട്ട ചിഹ്നം വന്നത് വിവാദമായിരുന്നു. അതിനു ശേഷം ഓസീസിനെതിരെയുള്ള മത്സരത്തില്‍ പുതിയ ഗ്ലൗസുമായാണ് ധോണി കളിക്കിറങ്ങിയത്. ഇപ്പോള്‍ ദി ബോസ് എന്ന ലോഗോ ഗെയില്‍ ബാറ്റില്‍ ഉപയോഗിക്കുന്നത് ഐസിസി വിലക്കിയിരിക്കുകയാണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍