UPDATES

കായികം

പാടത്തെ ക്രിക്കറ്റ് കളിയില്‍ ഔട്ട് വിളിച്ച് ഐസിസി

ഔട്ടാണോ അല്ലയോ എന്ന് ഐസിസി തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വീഡിയോകളാണ് ഇപ്പോള്‍ ഐസിസിയ്ക്ക് ലഭിക്കുന്നത്‌

പാകിസ്ഥാനിലെ ഏതോ ഒരു പാടത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് കളിയുടെ വിധി നിര്‍ണ്ണയിച്ചത് ഐസിസി. ഈ കളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഐസിസിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

കളിക്കിടെ ബാറ്റ് ആഞ്ഞ് വീശിയെങ്കിലും കാറ്റിന്റെ ശക്തി കൊണ്ടോ സ്പിന്‍ കൊണ്ടോ പന്ത് തൊട്ടടുത്ത് തന്നെ വീഴുകയും ഉരുണ്ട് വന്ന് സ്റ്റമ്പായി വെച്ച വിക്കറ്റി(കല്ല്)ല്‍ കൊള്ളുകയുമായിരുന്നു. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ടുപോകാന്‍ തയ്യാറായില്ല. ഒടുവില്‍ മനസില്ലാ മനസോടെ ബാറ്റ്‌സ്മാന്‍ അടുത്ത ആള്‍ക്ക് ബാറ്റ് കൈമാറി. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഹംസ എന്ന ഒരാള്‍ ഈ വീഡിയോ ഐസിസിയ്ക്ക് അയച്ചുകൊടുക്കുകയും ഔട്ടാണോ അല്ലയോ എന്ന് ചോദിക്കുകയുമായിരുന്നു.

ഹംസയെയും നിരവധി ക്രിക്കറ്റ് ആരാധകരെയും അമ്പരപ്പിച്ചുകൊണ്ട് ഐസിസി ഈ പ്രദേശിക ക്രിക്കറ്റ് മത്സരത്തിന്റെ വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഐസിസിയുടെ 32.1 നിയമപ്രകാരം ബാറ്റ്‌സ്മാന്‍ ഔട്ടാണെന്നായിരുന്നു ഐസിസിയുടെ തീരുമാനം. നാട്ടിന്‍പുറത്തെ ക്രിക്കറ്റിലെ ഇത്തരമൊരു ചെറിയ സംശയം പരിഗണിട്ട ഐസിസിയുടെ ട്വീറ്റ് ഏവരെയും അമ്പരപ്പിക്കുകയും ചെയ്തു.

ഇപ്പോള്‍ ഔട്ടാണോ അല്ലയോ എന്ന് ഐസിസി തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വീഡിയോകളാണ് ഈ ട്വീറ്റിന് താഴെ പോസ്റ്റ് ചെയ്യപ്പെടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍