UPDATES

കായികം

വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി

ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിനോട് നാലു വിക്കറ്റിന് തോറ്റിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.

വനിതാ ലോകകപ്പ് ഫൈനലിന് ശേഷം ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യയും -ഇംഗ്ലണ്ടും വീണ്ടും സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിനോട് നാലു വിക്കറ്റിന് തോറ്റിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ കിരീടത്തിന് അടുത്തെത്തിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അവസാന ഓവറുകളിലാണ് കാലിടറിയത്. ഇത്തവണ ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് പകരം വീട്ടാന്‍ തന്നെയാകും ഹര്‍മന്‍പ്രീതും സംഘവും ഇറങ്ങുക.

ഏകദിന ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ഒമ്പത് റണ്‍സകലെ ഇന്ത്യ കിരീടം കൈവിട്ടു. അന്നത്തെ നിരാശമായ്ക്കാനുറച്ചാണ് ഹര്‍മന്‍പ്രീതും സംഘവും ഇംഗ്ലണ്ടിനെതിരെ സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. അതുകൊണ്ട് തന്നെ അതിന് സമാനമായ പോരാട്ടം തന്നെയാകും ട്വന്റി-20യിലും അരങ്ങേറുക. 23നാണ് ഇന്ത്യാ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം. ട്വന്റി-20 വനിതാ ലോകകപ്പില്‍ രണ്ടുവട്ടെ സെമിയിലെത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ ഹര്‍മന്‍പ്രീതിനെയും സംഘത്തെയും കാത്തിരിക്കുന്നത് പുതിയ ചരിത്രമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍