ബാറ്റിംഗിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്.
ലോകകപ്പില്‍ ഓസീസ് -പാക്കിസ്ഥാന്‍ മത്സരം തുടരുകയാണ്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഓസീസിനെ ബൗളിംഗിന് അയക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ഇന്നിംഗ്‌സിന്റെ 13 ആം ഓവറില്‍ വഹാബ് റിയാസ് എറിഞ്ഞ ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കാവുന്ന ക്യാച്ച് പാക് താരം ആസിഫ് അലി സ്‌ലിപ്പില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ 19 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 117 റണ്‍സ് ഓസീസ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 41 റണ്‍സെടുത്ത് ഡേവിഡ് വാര്‍ണറും 62 റണ്‍സുമായി ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍.